Flash Story
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ മീഡിയ സെന്റര്‍ പ്രവർത്തനമാരംഭിച്ചു
ബിഎൽഒയുടെ ആത്മഹത്യ ഗൗരവമുള്ള വിഷയമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോക്ടറുടെ മുഖത്തടിച്ചതിന് യുവതി അറസ്റ്റിൽ
സൗദി മക്ക മദീനയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് നാൽപതോളം പേർ മരിച്ചതായി റിപ്പോർട്ട്. മക്കയിൽ
ശബരിമല – സമയക്രമം
പുതിയ മേൽശാന്തിയെ ശ്രീകോവിലിനു മുന്നിലേക്ക് ആനയിക്കുന്നു
കണ്ണൂരിലെ ബിഎൽഒയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നാളെ ബി എൽ ഒ മാർ ജോലി ബഹിഷ്കരിക്കും.
മകരവിളക്ക് തീർഥാടനകാലത്തിനു തുടക്കം കുറിച്ച് ശബരീശന്റെ ക്ഷേത്രനട ഇന്ന് വൈകിട്ട് 5. 00 ന് തുറന്നു.
കെ.ജി.ഐ എം.ഒ എ മാധ്യമ വാർഡ്എം.ജി.പ്രതീഷിനും മനീഷപ്രശാന്തിനും.

പാറമട അപകടത്തിൽ മരിച്ച ഒഡീഷ സ്വദേശി അജയ്കുമാറിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം എത്രയും പെട്ടന്ന് നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ എസ്. പ്രേം കൃഷ്ണൻ പറഞ്ഞു. പോസ്റ്റുമോർട്ടം ബുധനാഴ്ച നടത്തും. മൃതദേഹം നാട്ടിലെത്തിക്കുന്നതുൾപ്പെടെ എല്ലാ ചെലവും ക്വാറി ഉടമ വഹിക്കും. കുടുംബത്തിന് കൃത്യമായ നഷ്ടപരിഹാരം ഉറപ്പാക്കും.
ക്വാറി പ്രവർത്തനം സംബന്ധിച്ച വകുപ്പുതല യോഗം അടുത്ത ദിവസം ചേരും. ക്വാറിക്കെതിരായ പരാതി സംബന്ധിച്ച് വിശദമായി അന്വേഷിച്ച് നടപടി സ്വീകരിക്കും.
പാറ ഇടിച്ചിൽ തുടർന്നതാണ് രക്ഷപ്രവർത്തനം വൈകാൻ കാരണം. ജില്ലാഭരണകൂടത്തിന്റെ മേൽനോട്ടത്തിൽ അഗ്നിസുരക്ഷാ സേന, എൻഡിആർഎഫ് എന്നിവയുടെ പ്രവർത്തനം ഏകോപിപ്പിച്ചതായി ജില്ലാ കലക്ടർ പറഞ്ഞു.
മൃതദേഹം കോന്നി മെഡിക്കൽ കോളജിലേക്ക് മാറ്റി.

Back To Top