
എറണാകുളം ജില്ലയുടെ പുതിയ കളക്ടറായി ജി പ്രിയങ്ക ഇന്ന് (7) രാവിലെ 11 ന് ചുമതലയേൽക്കും. പാലക്കാട് ജില്ലാ കളക്ടറായിരുന്നു. നിലവിലെ ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ആയി പോകുന്ന ഒഴിവിലാണ് ജി പ്രിയങ്ക എറണാകുളത്തേക്ക് സ്ഥലം മാറ്റം ലഭിച്ച് പുതിയ ജില്ലാ സാരഥിയാകുന്നത്.