Flash Story
വൈറസുകളെക്കുറിച്ചുള്ള ദേശീയ സമ്മേളനം VIROCON 2026 ഇന്ന് (11-11-2026) തിരുവനന്തപുരത്ത് ആരംഭിക്കും
ഇന്ത്യയുടെ സംസ്കാരികപ്പെരുമ വിളിച്ചോതി ഭാരത് പർവ്; കൺടൻ്റ് ക്രിയേറ്റർമാർക്കായുള്ള പിഐബിയുടെ പര്യടനത്തിന് തുടക്കം
ഓപ്പറേഷൻ തൂഫാന്‍: 15830 പേര്‍ അറസ്റ്റില്‍കേസുകളുടെ എണ്ണം 14661 ആയി ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി നടത്തിയ പരിശോധനയില്‍
ശബരിമല മണ്ഡല – മകരവിളക്ക് മഹോത്സവം : പോലീസ് സുസജ്ജമെന്ന് മന്ത്രി രമേശ് ചെന്നിത്തല
കാനറാ ബാങ്ക് സാമ്പത്തിക അവബോധ പ്രചാരണം സംഘടിപ്പിക്കുന്നു
രാജ്യാന്തര നിലവാരമുള്ള തൊഴിലും കോഴ്‌സും ഉറപ്പാക്കുക സർക്കാർ ലക്ഷ്യം: മന്ത്രി ബിന്ദു കൃഷ്ണ
ദേശീയപാത 66: ഇഞ്ചക്കൽ – കഴക്കൂട്ടം ഭാഗത്തെ നിർമാണ പുരോ​ഗതി വിലയിരുത്തി
വിമുക്തഭടന്മാരുടെ തൊഴിൽ മേളയ്ക്ക് മികച്ച പങ്കാളിത്തം


കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശം. പെണ്‍കുട്ടിയുടെ ഹര്‍ജിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസിനാണ് നിര്‍ദ്ദേശം. ഹര്‍ജിക്കാരിയുടെ ജീവന് സുരക്ഷ ഉറപ്പാക്കേണ്ടതുണ്ടെന്ന് പ്രാഥമികമായി വിലയിരുത്തിയാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ നടപടി. ഹര്‍ജി അടുത്തമാസം പത്തിന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

ജൂണ്‍ പത്തിന് പെണ്‍കുട്ടിയുടെ മൊബൈലില്‍ ഭീഷണി സന്ദേശം എത്തിയിരുന്നു. പാകിസ്താന്‍കാരനെ വിവാഹം ചെയ്ത പെണ്‍കുട്ടിയെ വെടിവെച്ച് കൊല്ലുമെന്നായിരുന്നു ഭീഷണി. ബിജെപി, പ്രധാനമന്ത്രി നരേന്ദ്ര മോദി ,യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരെയും സന്ദേശത്തില്‍ പിന്തുണച്ച് പരാമര്‍ശിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പെണ്‍കുട്ടി ഹൈക്കോടതിയെ സമീപിച്ചത്.

പെണ്‍കുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് പൊലീസ് കേസെടുത്തിരുന്നു. കേസിന്റെ ആവശ്യത്തിനായി അടുത്തമാസം മൂന്നിന് പെണ്‍കുട്ടി മധ്യപ്രദേശിലേക്ക് പോകുന്നുണ്ട്. ഈ സമയത്തും പൊലീസ് സംരക്ഷണം വേണമെന്നാണ് പെണ്‍കുട്ടിയുടെ ആവശ്യം.

Back To Top
onwin