
തിരുവനന്തപുരം : യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനെ ക്ലിഫ് ഹൗസിൽ സന്ദർശിച്ചു. മുഖ്യമന്ത്രിയും കുടുംബവും ചേർന്ന് ശ്രേഷ്ഠ ബാവായ്ക്ക് ഊഷ്മളമായ സ്വീകരണം നൽകി.
മുണ്ടക്കൈ-ചൂരൽമല ദുരിതാശ്വാസ നിധിയിലേക്ക് സഭയുടെ രണ്ടാമത്തെ ഗഡുവായി അൻപത് ലക്ഷം രൂപയുടെ ചെക്ക് ശ്രേഷ്ഠ കാതോലിക്ക ബാവ മുഖ്യമന്ത്രിക്ക് കൈമാറി. മീഡിയാ സെൽ ചെയർമാൻ അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത, മുഖ്യമന്ത്രിയുടെ ഭാര്യ ശ്രീമതി കമലാ വിജയൻ, സഭാ ട്രസ്റ്റി കമാൻഡർ തമ്പു ജോർജ് തുകലൻ എന്നിവരും സന്നിഹിതരായിരുന്നു.