
കേരള സർവകലാശാലക്ക് കീഴിലെ കോളജ് യൂണിയനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐക്ക് വന്പൻ വിജയം. കണ്ണൂർ, കലിക്കറ്റ്,എംജി, സംസ്‌കൃത സർവകലാശാലാ കോളജുയൂണിയൻ തെരഞ്ഞെടുപ്പു വിജയത്തിന് പിന്നാലെയാണ് ഭൂരിപക്ഷം കോളജുകളും എസ്‌എഫ്‌ഐ ഒറ്റക്കു നേടിയത്. തെരഞ്ഞെടുപ്പു നടന്ന 79 കോളജുകളിൽ 42 ലും എസ്‌എഫ്‌ഐ നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. വെള്ളിയാഴ്‌ച തെരഞ്ഞെടുപ്പു നടന്ന കോളജുകളിൽ കെഎസ്‌യു, എബിവിപി കൈവശം വച്ചിരുന്ന യൂണിയണനുകളും എസ്‌എഫ്‌ഐ പിടിച്ചെടുത്തു. തിരുവനന്തപുരം മാർ ഇവാനിയോസ്, കാട്ടാക്കട ക്രൈസ്‌റ്റ് നഗർ,കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ്, അന്പലപ്പുഴ ഗവ. കോളജ്, പന്തളം എൻഎസ്‌എസ്, നിലമേൽ എൻഎസ്‌എസ്,കുണ്ടറ ഐഎച്ച്‌ആർഡി തുടങ്ങിയവ എസ്‌എഫ്‌ഐ തിരിച്ചു പിടിച്ചവയിൽപെടുന്നു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ്, ആർട്ട്‌സ് കോളജ്, വിമൻസ് കോളജ്, ചെങ്ങന്നൂർ ക്രിസ്‌റ്റ്യൻ കോളജ് തുടങ്ങിയവയിൽ എസ്‌എഫ്ഐ വിജയം ആവർത്തിച്ചു.