Flash Story
നാഷണൽ ഗുഡ് ലാബറട്ടറി പ്രാക്ടീസസ് ശിൽപശാല’യ്ക്ക് ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ആതിഥേയത്വം വഹിച്ചു
സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ നിയമോപദേശം കാത്ത് സർക്കാർ.
കുട്ടികളുടെ ശാരീരിക- മാനസിക വളർച്ച ഉറപ്പാക്കുന്നത് ആയിരിക്കും സംസ്ഥാന ക്രഷ് നയമെന്ന് മന്ത്രി ബിന്ദു കൃഷ്ണ
അനധികൃത നിർമ്മാണം തടഞ്ഞ് നഗരസഭ:
കുട്ടികളുടെ ആരോഗ്യസംരക്ഷണം സർക്കാരിന്റെ മുഖ്യപരിഗണന: മന്ത്രി ബിന്ദു കൃഷ്ണ
ഡിസ്ക്കസ് ത്രോയിൽ കണ്ണൂരിൻ്റെ ഫൈസലിന്സ്വർണം
മയക്കുമരുന്ന് ഉപയോഗത്തിനെതിരെ കേരളത്തിലെ ഏറ്റവും വലിയ സ്കൂൾതല ഫുട്ബോൾ ടൂർണമെന്റ് ‘വേണ്ട കപ്പു’മായി അലയൻസ് സർവീസസ് ഇന്ത്യ
വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗ് 2027: രജിസ്ട്രേഷൻ ആരംഭിച്ചു;
അധ്യാപനത്തെ ഒരു സർഗ്ഗാത്മക പ്രവർത്തനമായി ഉയർത്തിക്കാട്ടുകയും രാഷ്ട്രനിർമ്മാണത്തിൽ സംഭാവന നൽകുന്നവരായി അധ്യാപകരെ അംഗീകരിക്കുകയും ചെയ്യുന്ന കേന്ദ്ര സഹമന്ത്രിയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി

തിരുവന്തപുരം: പാര്‍ക്കിന്‍സണ്‍സ് രോഗ ഗവേഷണത്തിലും പരിചരണത്തിലും അന്താരാഷ്ട്ര സിമ്പോസിയം സംഘടിപ്പിക്കുന്നു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ്, നാഷണല്‍ ഹെല്‍ത്ത് മിഷന്‍, തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജ് ന്യൂറോളജി വകുപ്പ്, കിംഗ്‌സ് കോളേജ് ലണ്ടന്‍ പാര്‍ക്കിന്‍സണ്‍സ് റിസര്‍ച്ച് അലയന്‍സ് ഇന്ത്യ (PRAI) എന്നിവ ചേര്‍ന്നാണ് ആറാമത് അന്താരാഷ്ട്ര വാര്‍ഷിക സിമ്പോസിയം – 2026 സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 8ന് രാവിലെ 9 മണിക്ക് തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലില്‍ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സിമ്പോസിയം ഉദ്ഘാടനം ചെയ്യും.

പാര്‍ക്കിന്‍സണ്‍സ് രോഗ ഗവേഷണത്തിലും പരിചരണത്തിലും ദേശീയ, അന്തര്‍ദേശീയ വിദഗ്ധരെ ഒരുമിച്ച് കൊണ്ടുവരിക എന്നതാണ് ഈ സമ്മേളനത്തിലൂടെ ലക്ഷ്യമിടുന്നത്. പാര്‍ക്കിന്‍സണ്‍സ് രോഗവുമായി ബന്ധപ്പെട്ട രോഗനിര്‍ണയം, മാനേജ്‌മെന്റ്, ഗവേഷണം എന്നിവയിലെ സമീപകാല പുരോഗതിയെക്കുറിച്ച് സമഗ്രമായ ഒരു അപ്ഡേറ്റ് നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സമ്മേളനം സംഘടിപ്പിക്കുന്നത്.

പാര്‍ക്കിന്‍സണ്‍സ് ഗവേഷണത്തിലെ ഭാവി ദിശകള്‍, ആദ്യകാല കരിയര്‍ ഗവേഷക സംരംഭങ്ങള്‍, പാര്‍ക്കിന്‍സണ്‍സ് ഡിസീസ് നോണ്‍-മോട്ടോര്‍ ഗ്രൂപ്പ് (PDNMG-I) എന്നിവ സിമ്പോസിയത്തില്‍ ചര്‍ച്ച ചെയ്യും. കിംഗ്‌സ് PRAI ഇന്റര്‍നാഷണല്‍ വിസിറ്റിംഗ് ഫെലോഷിപ്പ് പ്രോഗ്രാമും ഡോപാമൈന്‍ വിതരണത്തിനായുള്ള നൂതന സമീപനങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും നടക്കും.

ചലന വൈകല്യങ്ങളുടെ മേഖലയിലെ ദേശീയ, അന്തര്‍ദേശീയ ഫാക്കല്‍റ്റികളുടെ ഒരു പാനല്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ഈ മേഖലയിലെ അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട പ്രൊഫ. കെ. റേ ചൗധരി (യുകെ), പ്രൊഫ. പെര്‍ ഓഡിന്‍ (സ്വീഡന്‍), ഡോ. കരോലിന പോപ്ലാവ്‌സ്‌ക-ഡൊമാസ്സെവിച്ച്‌സ് (പോളണ്ട്), ഡോ. വിനോദ് മെറ്റ (യുകെ) എന്നിവരുള്‍പ്പെടെയുള്ള പ്രമുഖ ആഗോള വിദഗ്ധര്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കും. ഇന്ത്യയില്‍ നിന്നുള്ള ചലന രോഗ വിദഗ്ധരായ പ്രൊഫ. രൂപാം ബോര്‍ഗോഹെയ്ന്‍, പ്രൊഫ. വിനയ് ഗോയല്‍, പ്രൊഫ. രജീന്ദര്‍ ധമിജ, ഡോ. രുഗ്മിണി മൃദുല, ഡോ. പ്രശാന്ത് എല്‍.കെ, ഡോ. ചിത്ര.പി, ഡോ. ശ്യാം.കെ, ഡോ. അജിത് ചെറിയാന്‍, ഡോ. ദിവ്യ കെ.പി, ഡോ. ജേക്കബ് ചാക്കോ എന്നിവരും പങ്കെടുക്കും.

ഗവേഷണ സഹകരണങ്ങള്‍ ശക്തിപ്പെടുത്തുന്നതിലൂടെയും, യുവ ന്യൂറോളജിസ്റ്റുകള്‍ക്കും ഗവേഷകര്‍ക്കും പരിശീലന അവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിലൂടെയും പാര്‍ക്കിന്‍സണ്‍സ് രോഗത്തെക്കുറിച്ചുള്ള അവബോധവും പരിചരണവും മെച്ചപ്പെടുത്തുന്നതിലൂടെയും പ്രത്യേകിച്ച് മോട്ടോര്‍ ഇതര ലക്ഷണങ്ങളെക്കുറിച്ചുള്ള അവബോധവും പരിചരണവും മെച്ചപ്പെടുത്തുന്നതിലൂടെയും ഈ സിമ്പോസിയം കേരളത്തിന് ഏറെ പ്രയോജനകരമാകും.

Back To Top
onwin