
കണിമംഗലം ജനകീയാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ നിർവഹിച്ചു.
ആഞ്ച് മാസങ്ങൾക്ക് മുൻപ് നിർമാണോദ്ഘാടനം നിർവഹിച്ച ജനകീയാരോഗ്യ കേന്ദ്രത്തിന്റെ നിർമാണം കൃത്യമായ പരിപാടി തയ്യാറാക്കി പൂർത്തിയാക്കാനായെന്നത് എന്തുകൊണ്ടും അഭിനന്ദനാർഹമാണെന്ന് ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കവെ മന്ത്രി പറഞ്ഞു. നമ്മുടെ നാടിന്റെ വികസന പ്രവർത്തനങ്ങളിലേക്ക് കടക്കുമ്പോൾ ഏറ്റവും ശ്രദ്ധ കൊടുക്കേണ്ട മേഖലയാണ് ആരോഗ്യ മേഖലയെന്നും മന്ത്രി കൂട്ടി ചേർത്തു.
തൃശൂർ കോർപ്പറേഷൻ 340-ാം കർമ്മ പദ്ധതിയായി 32 -ാം ഡിവിഷൻ ചിയ്യാരം സൗത്തിൽ തനത് ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ ചെലവാക്കി 1700 സ്ക്വയർ ഫീറ്റിൽ ജനകീയ ആരോഗ്യ കേന്ദ്രം നിർമിച്ചത്.
മേയർ എം.കെ. വർഗ്ഗീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡെപ്യൂട്ടി മേയർ എം.എൽ. റോസി മുഖ്യാതിഥിയായി.
ഡിവിഷൻ കൗൺസിലർ ലിംന മനോജ് സ്വാഗതവും കൂർക്കഞ്ചേരി കുടുംബ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. വി അജിത നന്ദിയും പറഞ്ഞു.
പനമുക്ക് ഡിവിഷൻ കൗൺസിലർ എ. ആർ. രാഹുൽനാഥ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം. ആർ. പ്രകാശൻ, പി. എ. വർഗീസ്, വിനയൻ, കണിമംഗലം അയ്യപ്പൻക്കാവ് റസിഡൻ്റ്സ് അസ്സോസിയേഷൻ പ്രസിഡന്റ് എസ്. അനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു.