Flash Story
വംശീയ അധിക്ഷേപം: അധ്യാപികയെ സര്‍വീസില്‍ നിന്നു പുറത്താക്കണം- എൻ കെ റഷീദ് ഉമരി
റെയില്‍വേ യാത്രക്കാര്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കുക:
ശബരിമല ശ്രീകോവിലിലെ സ്വർണവാതിൽ പാളിയുടെ മഹസറിൽ ദുരൂഹത;രേഖയിൽ വാതിൽപാളിയെന്ന് മാത്രം
പുലയന്മാർക്കും പറയന്മാർക്കും പഠിക്കാനുള്ളതല്ല സംസ്‌കൃതം’; കേരള സർവകലാശാല സംസ്‌കൃതം മേധാവി ജാതീയ അധിക്ഷേപം നടത്തിയതായി പരാതി
പൊതു ഇടങ്ങളില്‍ നിന്ന് തെരുവുനായ്ക്കളെ നീക്കണം’; സംസ്ഥാനങ്ങളോട് കടുപ്പിച്ച് സുപ്രീം കോടതി
വിദ്യാഭ്യാസരംഗം മുന്നേറേണ്ടത് കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ: മന്ത്രി വി. ശിവന്‍കുട്ടി
വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ സ്മരണയും ഇന്ത്യൻ ഹോക്കി യുടെ ശതാബ്ദി ആഘോഷവും കഴക്കൂട്ടം സൈനിക സ്കൂളിൽ
പ്രതിരോധ പെൻഷൻകാർക്കായുള്ള ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് കാമ്പെയ്ൻ 4.0-ന് മികച്ച പ്രതികരണം
പൂർവ്വ സൈനിക് സംഘർഷ് സമിതി കേരള PSSSK:

ആറ്റിങ്ങൽ :
തിരുവനന്തപുരം ജില്ലാ സോഫ്റ്റ് ബോൾ അസോസിയേഷനും ഗ്രൗണ്ടൻസ് ആറ്റിങ്ങലും സംയുക്തമായി സംഘടിപ്പിച്ച ഒന്നാമത് തിരുവനന്തപുരം സീനിയർ സോഫ്റ്റ് ബോൾ ലീഗ് ചാമ്പ്യൻഷിപ്പിന് ആറ്റിങ്ങൽ ശ്രീ പാദം സ്റ്റേഡിയത്തിൽ തുടക്കമായി.
ആറ്റിങ്ങൽ മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ. എസ് കുമാരി ഉദ്ഘാടന ചെയ്തു. കേരള സോഫ്റ്റ് ബോൾ അസോസിയേഷൻ സീനിയർ വൈസ് പ്രസിഡണ്ട് പ്രൊ. പി മാത്യു അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം ജില്ലാ അസോസിയേഷൻ ചെയർമാൻ ഡോ. കെ. കെ വേണു, സെക്രട്ടറി, ഡോ. സുജിത്ത് പ്രഭാകർ, ഗ്രൗണ്ടൻസ് ക്ലബ്ബിന്റെ പ്രസിഡന്റ് ഷാജി വി, അന്താരാഷ്ട്ര അമ്പയർ വിനോദ് കുമാർ, ഫിനാൻസ് കമ്മിറ്റി ചെയർമാൻ പ്രവീൺ, ട്രഷറർ അനീഷ് ഡി. എസ്, ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ ഡോ. അജയകുമാർ ജി ഐ എന്നിവർ സംസാരിച്ചു.

കേരളത്തിൽ ആദ്യമായി നടക്കുന്ന സോഫ്റ്റ് ബോൾ ഓപ്പൺ സീനിയർ ലീഗ് ചാമ്പ്യൻഷിപ്പ് കേരളത്തിലെ മുഴുവൻ സോഫ്റ്റ് ബോൾ കളിക്കാർക്കും നിലവാരം മെച്ചപ്പെടുത്തുന്ന ഒരു വേദിയായി മാറുക എന്ന ലക്ഷ്യത്തോടെയാണ് സംഘടിപ്പിച്ചിരിക്കുന്നത്.
വിജയികൾക്ക് അനിൽ എ ജോൺസൺ മെമ്മോറിയൽ ട്രോഫിയും 25,000 രൂപ പ്രൈസ് മണിയും, രണ്ടാം സ്ഥാനക്കാർക്ക് 15,000 രൂപയും ട്രോഫിയും ആണ് നൽകുന്നതാണ്. കേരളത്തിൽ നിന്ന് 09 ടീമുകളാണ് ഈ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്.

ഫോട്ടോ ക്യാപ്ഷൻ : പ്രഥമ സോഫ്റ്റ്ബോൾ ലീഗ് ചാമ്പ്യൻഷിപ്പ് ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ വച്ചു ചെയർപേഴ്സൺ കുമാരി എസ് ഉത്ഘാടനം ചെയ്യുന്നു.

Back To Top