
തിരുവനന്തപുരം : കേരളത്തിൻ്റെ ആരോഗ്യ മേഖലയെ തകർത്ത ആരോഗ്യ മന്ത്രി വീണാ ജോർജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് കേരള ഡെമോക്രാറ്റിക് യൂത്ത് ഫോറം (K.D.Y.F) സംസ്ഥാന പ്രസിഡൻറ് അമൽ എ.എസ്സിൻറെ നേതൃത്വത്തിൽ മന്ത്രി വസതിയിലേക്ക് പ്രതിഷേധ മാർച്ച്
നടത്തി.
ഡോക്ടർമാരുടെയും നഴ്സുമാരുടെയും ജീവനക്കാരുടെയും അഭാവം, മരുന്നുകളുടെ ലഭ്യതക്കുറവ്, ശസ്ത്രക്രിയാ മുടങ്ങൽ തുടങ്ങിയ പരാതികൾക്കിടയിലാണ് കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരണപ്പെട്ടത്. ഇതിനെല്ലാം ഉത്തരവാദിയായ ആരോഗ്യ മന്ത്രി രാജിവെക്കണമെന്ന്
പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട്
കേരള ഡെമോക്രാറ്റിക് പാർട്ടി രക്ഷാധികാരി
സലിം പി മാത്യു ആവശ്യപ്പെട്ടു,
കേരള
ഡെമോക്രാറ്റിക് പാർട്ടി
സംസ്ഥാന
വർക്കിങ് പ്രസിഡൻറ്
കടകംപള്ളി സുകു,
സംസ്ഥാന ട്രഷറർ
പ്രദീപ് കരുണാകരപിള്ള,
സംസ്ഥാന ജനറൽ സെക്രട്ടറി ലതാ മേനോൻ,
ജില്ലാ പ്രസിഡൻറ്
ശരൺ ജെ നായർ, സംസ്ഥാന സെക്രട്ടറിമാരായ
പ്രകാശ് കുമാർ
ഷിബുലാൽ, വനിതാ പ്രസിഡൻറ് അഡ്വക്കറ്റ് സുജാലക്ഷ്മി, യുവജനവിഭാഗം ജില്ലാ പ്രസിഡൻറ് സീമ, അരുൺ
സബിത,ശിവകുമാർ,ലിധിൻ തുടങ്ങിയ നേതാക്കൾ പ്രതിഷേധ മാർച്ച് അഭിസംബോധന ചെയ്ത് സംസാരിച്ചു.