Flash Story
മേഘാലയയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്തു കേരളം ക്വാർട്ടറിൽ കടന്ന്
സര്‍ക്കാര്‍ ജീവനക്കാർക്ക് കൈനിറയെ; ശമ്പള പരിഷ്കരണത്തിന് കമ്മീഷൻ, ഡിഎ കുടിശ്ശിക പൂർണ്ണമായും നൽകും
കാലി ഖജനാവുളള സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനങ്ങൾ ജനങ്ങൾ വിശ്വസിക്കില്ല: ബി ജെ പി
കേരള ബജറ്റ് 2026 – 27
ക്ഷേമ പെന്‍ഷനായി 14,500 കോടി; സ്ത്രീ സുരക്ഷാ പെന്‍ഷന് 3,820 കോടി; കരുതല്‍ തുടര്‍ന്ന് സര്‍ക്കാര്‍
മാജിക് ബജറ്റായിരിക്കില്ല അവതരിപ്പിക്കുകയെന്നും പ്രായോഗിക ബജറ്റായിരിക്കുമെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ
വികസിത കേരളത്തിനായുള്ള ബജറ്റ് ആവണം സംസ്ഥാന സർക്കാർ അവതരിപ്പിക്കേണ്ടത് :-ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ
കോർപ്പറേഷൻ്റെ കരട് വികസന രേഖ അവതരിപ്പിച്ച് മേയർ

തിരുവനന്തപുരം, ഒക്ടോബർ 8 , 2025: തൊഴിൽ സംരക്ഷണം ഉറപ്പാക്കുക, പാഴ് വസ്തുക്കളെ നികുതിയിൽ നിന്നും പൂർണമായും ഒഴിവാക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ ഖര മാലിന്യ നിർമ്മാർജ്ജന പ്രക്രിയയിൽ മുഖ്യ പങ്കാളിത്തം വഹിക്കുന്നവരുടെ സംഘടനയായ കേരളാ സ്ക്രാപ്പ് മെർച്ചന്റ്സ് അസോസിയേഷൻ ( കെ എസ് എം എ), ഇന്ന്, ഒക്ടോബർ 8ന്, നിയമസഭാ മാർച്ച് സംഘടിപ്പിച്ചു. പാഴ്‌വസ്തു ശേഖരണവും സംസ്കരണവും സാധ്യമാക്കുന്ന മേഖലയുടെ നിലനിൽപ്പിന് ആവശ്യമായ അവകാശങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനായാണ് മാർച്ച് സംഘടിപ്പിച്ചത്.
ബുധനാഴ്ച രാവിലെ 10 മണിക്ക് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തു നിന്നും ആരംഭിച്ച തൊഴിൽ സംരക്ഷണ റാലി സംസ്ഥാന പ്രസിഡന്റ്‌ മുഹമ്മദ്‌ ആസിഫ് ഉദ്ഘാടനം ചെയ്തു. അവകാശ സംരക്ഷണ പോരാട്ട പ്രഖ്യാപനം സംസ്ഥാന സെക്രട്ടറി കെ പി എ ഷെരീഫ് നിർവഹിച്ചു. തിരുവനന്തപുരം ജില്ലയിലെ മുഴുവൻ പ്രവർത്തകരും മറ്റു 13 ജില്ലകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രവർത്തകരും ഉൾപ്പെടെ 10000 ത്തോളം പേർ പങ്കെടുത്തു.
സ്ക്രാപ്പ് ശേഖരിക്കുന്നവർ മുതൽ കമ്പനികൾ നടത്തുന്നവർ ഉൾപ്പടെ ഏകദേശം മൂന്നു ലക്ഷത്തോളം ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാന, കേന്ദ്ര സർക്കാറുകൾക്ക് കോടിക്കണക്കിനു രുപ നികുതിയിനത്തിൽ നൽകുന്ന ഈ മേഖലയിൽ പ്രവർത്തിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യരുടെ അവകാശങ്ങളെ അവഗണിക്കുന്ന രീതിയിൽ ഹരിത കർമ സേനയും മലിനീകരണ നിയന്ത്രണ ബോർഡും ഉൾപ്പെടെയുള്ള സർക്കാർ സംവിധാനങ്ങൾ ഈ മേഖലയിലേക്കു നടത്തുന്ന കടന്നു കയറ്റം അവസാനിപ്പിക്കണമെന്നും, ഈ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ പ്രയാസങ്ങൾ മുഖവിലക്കെടുത്ത് നാടിന്റെ മാലിന്യ നിർമ്മാർജ്ജന പ്രക്രിയ നടപ്പിലാക്കണമെന്നും കെ എസ് എം എ സംസ്ഥാന പ്രസിഡന്റ്‌ മുഹമ്മദ്‌ ആസിഫ്, സംസ്ഥാന സെക്രട്ടറി കെ പി എ ഷെരീഫ് എന്നിവർ ആവശ്യപ്പെട്ടു.

Back To Top