Flash Story
കൊച്ചിയിൽ മദ്യലഹരിയിൽ കാറോടിച്ച് പരാക്രമം, 13വാഹനങ്ങൾ ഇടിച്ച് തെറുപ്പിച്ചു;കൊല്ലം സ്വദേശിക്കെതിരെ കേസ്
പിണറായിയുടെ സിസ്റ്റത്തിന്റെ പരാജയം ചൂണ്ടിക്കാട്ടിയഡോക്ടറെ വേടയാടാൻ അനുവദിക്കില്ല: ബിജെപി
പട്ടികവർഗ്ഗ വികസന വകുപ്പിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ തിളങ്ങി കുഞ്ചിപ്പെട്ടി അരി.
കരാര്‍ ഒപ്പിട്ടത് സ്പോണ്‍സര്‍’, സര്‍ക്കാരിന് ഉത്തരവാദിത്തമില്ല, മെസി വിഷയത്തില്‍ കായിക മന്ത്രി വി അബ്ദുറഹിമാന്‍
വെനസ്വേലൻ പ്രസിഡൻ്റ് മഡുറോയെ അറസ്റ്റ് ചെയ്യാൻ സഹായിക്കുന്നവർക്ക് 425 കോടി രൂപ പാരിതോഷികം:അമേരിക്ക
കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ സി യു പീഡനക്കേസ് പ്രതിയായ അറ്റന്‍ററെ സര്‍വീസില്‍ നിന്നും പിരിച്ചു വിട്ടു
ബിന്ദുവിന്റെ കുടുംബത്തിന് സഹായധനം മന്ത്രി വി.എൻ. വാസവൻ കൈമാറി
സഞ്ജു സാംസണ്‍ രാജസ്ഥാൻ റോയൽസ് വിടുന്നു; വലവീശി ചെന്നൈ സൂപ്പർ കിംഗ്സ്
കാണാതായ ഉപകരണം ഡോ.ഹാരിസിൻ്റെ മുറിയിൽ നിന്നും കണ്ടെത്തി; പക്ഷേ പുതിയ ബോക്സും ബില്ലും

തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനാചരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പട്ടികവർഗ്ഗ വികസന വകുപ്പിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ ഹരിത കേരള മിഷന്റെ സ്റ്റാളിലാണ് കുഞ്ചിപ്പെട്ടി അരി വിപണനം നടന്നത്. തദ്ദേശീയ ജനവിഭാഗങ്ങളുമായി ചേർന്ന് ഹരിത കേരളം മിഷൻ നടപ്പിലാക്കുന്ന പരിസ്ഥിതി പുനസ്ഥാപന പദ്ധതികളുടെ നേട്ടങ്ങൾ ആണ് സ്റ്റാളിൽ പ്രദർശിപ്പിച്ചിരുന്നത്. ഇടുക്കി അടിമാലി ഗ്രാമപഞ്ചായത്തിലെ വനമേഖലയിലെ കട്ടമുടി കുഞ്ചിപ്പെട്ടിക്കുടി പാടശേഖരം 40 വർഷത്തിന് ശേഷം നെൽകൃഷിയിലേക്ക് തിരികെ കൊണ്ടുവന്നിരുന്നു. ഇവിടെ വിളഞ്ഞ വിഷരഹിതമായ അരി ‘കുഞ്ചിപ്പെട്ടി അരി’ എന്ന പേരിൽ ബ്രാൻഡ് ചെയ്ത് പുറത്തിറക്കിയിരിക്കുന്നത്. കുഞ്ചിപ്പെട്ടി പാടശേഖരം വീണ്ടെടുക്കുന്നതിന് നടന്ന തദ്ദേശീയ ജനതയുടെ വിജയകരമായ പരിശ്രമത്തിന്റെ വിവിധ ഘട്ടങ്ങൾ സ്റ്റാളിൽ പ്രദർശിപ്പിച്ചിരുന്നു. അതോടൊപ്പം അടിമാലി ഗ്രാമപഞ്ചായത്തിലെ തന്നെ കൊരങ്ങാട്ടി ഉന്നതിയിൽ വൈവിധ്യമാർന്ന നാടൻ നെല്ലിനങ്ങൾ കൃഷി ചെയ്യുന്ന ബൈനോ എന്ന യുവ കർഷകന്റെ നാടൻ നെൽ വിത്തിനങ്ങളുടെ പ്രദർശനവും മറയൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മറയൂർ ട്രൈബൽ വെൽഫെയർ സൊസൈറ്റിയുടെ വൈവിധ്യമാർന്ന മൂല്യവർധന ഉൽപ്പന്നങ്ങളുടെയും പ്രദർശനവും വിപണനവും ഒരുക്കിയിരുന്നു. കൃഷ്ണ കമോദ്, ചിറ്റേനി, പുഞ്ചക്കഴമ, പുളിയൻ മുണ്ടകൻ, കുള്ളൻ തൊണ്ടി , വലിച്ചൂരി, മനുരത്ന, ഇടവക എന്നീ നെൽവിത്തിനങ്ങളാണ് പ്രദർശിപ്പിച്ചത്.

Back To Top