Flash Story
വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ 9,11 തീയതികളിൽ അതത് ജില്ലകളിൽ പൊതു അവധി ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ബാധകം
രാഹുല്‍ മാങ്കൂട്ടത്തില്‍ രക്ഷപ്പെട്ടത് നടിയുടെ കാറില്‍ തന്നെ: യുവനടിയെ ഉടന്‍ ചോദ്യംചെയ്യും
രാഷ്ട്രപതിയുടെ സന്ദർശനം: നഗരത്തിൽ ഗതാഗത നിയന്ത്രണം
നാശം വിതച്ച് ദിത്വ ചുഴലിക്കാറ്റ്; ശ്രീലങ്കയിൽ 334 മരണം, തമിഴ്നാട്ടിലും ആന്ധ്രയിലും ശക്തമായ മഴ തുടരുന്നു
Naval Day Operation DemoOn 03rd December 2025At Shanghumukham Beach
രാഹുല്‍ ഈശ്വറും സന്ദീപ് വാര്യരുമടക്കമുള്ള അഞ്ചുപേര്‍ക്കെതിരെ കേസെടുത്തു;
സഞ്ജു-രോഹന്‍ സഖ്യം നിറഞ്ഞാടി; ഛത്തീസ്ഗഢിനെതിരെ കേരളത്തിന് എട്ട് വിക്കറ്റ് ജയം
കേരളമടക്കമുള്ള 12 സംസ്ഥാനങ്ങള്‍ക്ക് എസ്ഐആര്‍ സമയപരിധി നീട്ടി, ഫോം വിതരണം ഡിസംബര്‍ 11വരെ, കരട് പട്ടിക 16ന്
ദിത്വാ ചുഴലിക്കാറ്റ്; തമിഴ്നാട്ടിൽ മൂന്ന് മരണം

ഭൂപതിവ് നിയമഭേദഗതിക്ക് ചട്ടങ്ങളായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സബ്ജക്ട് കമ്മിറ്റിക്ക് കൂടി അയക്കേണ്ടതുണ്ടെന്നും പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം ഇതോടെ നടപ്പിലാകുകയാണെന്നും പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിക്കൊപ്പം റവന്യൂ മന്ത്രി കെ രാജനും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

മലയോര മേഖലയിലെ ജനങ്ങളുടെ ഭൂമി പ്രശ്നം പരിഹരിക്കാനുള്ള നിർണായക തീരുമാനമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭൂമി പതിച്ച് കിട്ടിയവരിൽ പലരും നിർമ്മാണ കൈമാറ്റങ്ങൾക്ക് വലിയ ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നു. പ്രധാനമായും രണ്ട് ചട്ടങ്ങളാണ് നടപ്പിലാക്കുക. പതിച്ചു കിട്ടിയ ഭൂമിയിൽ വകമാറ്റിയുള്ള വിനിയോഗം ക്രമീകരിക്കുന്നതിനും ഗൃഹനിർമ്മാണത്തിനും കൃഷിക്കും മറ്റുമായി പതിച്ചു നൽകിയ ഭൂമി ജീവനോപാധി ലക്ഷ്യമാക്കിയുള്ള മറ്റ് വിനിയോഗത്തിന് അനുവദിക്കുന്നതുമാണ് ചട്ടങ്ങൾ.

രണ്ടു ചട്ടങ്ങളാണ് സര്‍ക്കാര്‍ കൊണ്ടുവരുന്നത്. ഒന്നാമത്തേത്, പതിവു ലഭിച്ച ഭൂമിയില്‍ ഇതുവരെ ഉണ്ടായിട്ടുള്ള വകമാറ്റിയുള്ള വിനിയോഗം ക്രമീകരിക്കുന്നതിനുള്ള ചട്ടങ്ങളും, രണ്ടാമതായി, കൃഷിക്കും ഗൃഹനിര്‍മ്മാണത്തിനും മറ്റുമായി പതിച്ചു നല്‍കിയ ഭൂമി പ്രധാനമായും ജീവനോപാധി ലക്ഷ്യമാക്കിയുള്ള മറ്റു വിനിയോഗത്തിനു അനുവദിക്കുന്നതിനുള്ള ചട്ടങ്ങളും. ഏറ്റവും നിര്‍ണ്ണായകമായത് വകമാറ്റി യുള്ള വിനിയോഗം ക്രമീകരിക്കുന്നതിനുള്ള ചട്ടങ്ങള്‍ക്ക് രൂപം നല്‍കലാണ്. വിപുലമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇന്നത്തെ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്.

ജീവനോപാധിക്കായി പട്ടയഭൂമി വിനിയോഗിക്കുന്നതിന് അനുമതിക്കായുള്ള രണ്ടാമത്തെ ചട്ടങ്ങള്‍ ഇതിന് തുടര്‍ച്ചയായി പരിഗണിക്കും. 1964ലെ ഭൂമി പതിച്ചുനല്‍കല്‍ ചട്ടങ്ങളനുസരിച്ചും 1995ലെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പ്രദേശങ്ങളിലെ ഭൂമി പതിവ് ചട്ടങ്ങളനുസരിച്ചുമാണ് പട്ടയം കൂടുതലായി നല്‍കിയിട്ടുള്ളത്. എന്നാല്‍ സംസ്ഥാനത്ത് വിവിധ സന്ദര്‍ഭങ്ങളില്‍ ഭൂമി പതിച്ചു നല്‍കുന്നതിന് കൊണ്ടുവന്ന മറ്റു ചില ചട്ടങ്ങള്‍ കൂടിയുണ്ട്. 1970ലെ കൃഷിയുക്ത വനഭൂമി പതിച്ചുനല്‍കല്‍ ചട്ടങ്ങള്‍, കര്‍ഷകത്തൊഴിലാളികളുടെ പുനരധിവാസ ചട്ടങ്ങള്‍, റബ്ബര്‍ കൃഷി, ഏലം, തേയില, കോഫി എന്നിവയ്ക്കുള്ള പതിവ് ചട്ടങ്ങള്‍, വയനാട് കോളനൈസേഷന്‍ സ്കീം, 1993ലെ കേരള ലാന്‍റ് അസൈന്‍മെന്‍റ് സ്പെഷ്യല്‍ റൂള്‍സ് തുടങ്ങിയ ചട്ടങ്ങളനുസരിച്ച് വിവിധ വിഭാഗം ജനങ്ങള്‍ക്ക പതിച്ച് കിട്ടിയ ഭൂമിയിലെ വകമാറ്റിയുള്ള വിനിയോഗം ക്രമീകരിക്കുക എന്ന ആവശ്യം പൂര്‍ണ്ണമായും പരിഹരിക്കപ്പെടും. കൂടുതല്‍ ചട്ടങ്ങള്‍ ഇതിന്‍റെ പരിധിയില്‍ കൊണ്ടുവരേണ്ടതുണ്ടെന്ന് കണ്ടാല്‍ അവയും കൂട്ടിച്ചേര്‍ക്കും.

സംസ്ഥാനത്ത് പട്ടയം വഴി സര്‍ക്കാര്‍ ഭൂമി ലഭിച്ച ഏതൊരാള്‍ക്കും അവരുടെ ജീവനോപാധിക്കായുള്ള സ്വതന്ത്ര വിനിയോഗത്തിന് തടസ്സം സൃഷ്ടിക്കരുതെന്നതാണ് സര്‍ക്കാരിന്‍റെ നിലപാട്. താമസത്തിനായുള്ള വീട് നിര്‍മ്മാണത്തിന് നല്‍കിയ ഭൂമി മറ്റൊരാവശ്യത്തിന് വിനിയോഗിച്ചുവെങ്കില്‍ മാത്രമേ ക്രമീകരണം ആവശ്യമായുള്ളൂ. ഉടമസ്ഥന്‍റെ താമസത്തിനായുള്ള എല്ലാ വീടുകളും അപേക്ഷാ ഫീസ് മാത്രം ഈടാക്കി ക്രമീകരിക്കും. അതായത് വ്യാപാരാവശ്യത്തിന് വിനിയോഗിക്കുന്ന കെട്ടിടങ്ങള്‍ക്കുള്ള കോമ്പൗണ്ടിംഗ് ഫീസ് എല്ലാ റസിഡന്‍ഷ്യല്‍ ബില്‍ഡിംഗുകള്‍ക്കും ഒഴിവാക്കും. പട്ടയഭൂമി നിശ്ചിത സമയപരിധിക്ക് ശേഷമേ മറ്റൊരാള്‍ക്ക് കൈമാറുന്നതിന് കഴിയുകയുള്ളൂ. ഇത് ലംഘിച്ചുള്ള കൈമാറ്റങ്ങള്‍ നടന്നിട്ടുണ്ട്. ഇപ്രകാരം ഭൂമി കൈമാറി ലഭിച്ച ഉടമസ്ഥര്‍ക്ക് ന്യായവില യുടെ നിശ്ചാത ശതമാനം ഫീസ് ഈടാക്കി ക്രമപ്പെടുത്തി നല്‍കും. അതോടൊപ്പം കൈമാറ്റം വഴി ലഭിച്ച ഭൂമി മുന്‍കൂര്‍ അനുമതിയോടെ വകമാറ്റി ഉപയോഗിക്കുവാന്‍ രണ്ടാമതായി രൂപീകരിക്കുന്ന ചട്ടങ്ങളില്‍ വ്യവസ്ഥ ചെയ്യും.

Back To Top