Flash Story
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ മീഡിയ സെന്റര്‍ പ്രവർത്തനമാരംഭിച്ചു
ബിഎൽഒയുടെ ആത്മഹത്യ ഗൗരവമുള്ള വിഷയമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോക്ടറുടെ മുഖത്തടിച്ചതിന് യുവതി അറസ്റ്റിൽ
സൗദി മക്ക മദീനയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് നാൽപതോളം പേർ മരിച്ചതായി റിപ്പോർട്ട്. മക്കയിൽ
ശബരിമല – സമയക്രമം
പുതിയ മേൽശാന്തിയെ ശ്രീകോവിലിനു മുന്നിലേക്ക് ആനയിക്കുന്നു
കണ്ണൂരിലെ ബിഎൽഒയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നാളെ ബി എൽ ഒ മാർ ജോലി ബഹിഷ്കരിക്കും.
മകരവിളക്ക് തീർഥാടനകാലത്തിനു തുടക്കം കുറിച്ച് ശബരീശന്റെ ക്ഷേത്രനട ഇന്ന് വൈകിട്ട് 5. 00 ന് തുറന്നു.
കെ.ജി.ഐ എം.ഒ എ മാധ്യമ വാർഡ്എം.ജി.പ്രതീഷിനും മനീഷപ്രശാന്തിനും.

പ്രശസ്ത അവതാരകനും നടനുമായ രാജേഷ് കേശവ് ഹൃദയാഘാതത്തെ തുടർന്ന് ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. സോഷ്യൽ മീഡിയയിൽ രാജേഷിന്റെ തിരിച്ച് വരവിന് വേണ്ടി പ്രാർത്ഥിക്കുന്നതായി നിരവധി പേരാണ് പോസ്റ്റുകൾ ഇടുന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ച രാജേഷ് കേശവ് അവതാരകനായി എത്തിയ പരിപാടിക്കിടെ അദ്ദേഹം കുഴഞ്ഞ് വീഴുകയായിരുന്നുവെന്നാണ് വിവരം.

എറണാകുളത്ത് ക്രൗൺ പ്ലാസ ഹോട്ടലിൽ വെച്ചായിരുന്നു പരിപാടി. പരിപാടിയുടെ അവസാനം രാജേഷ് തളർന്ന് വീഴുകയായിരുന്നു. തുടർന്ന് അദ്ദേഹത്തെ ലേക് ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജേഷിന് ഹൃദയാഘാതമുണ്ടായെന്നും തുടർന്ന് അദ്ദേഹത്തിന് ആൻജിയോപ്ലാസ്റ്റി ചെയ്ത് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്നുമാണ് സൂചന. ഇതുവരേയും അദ്ദേഹത്തിൻ്റെ ആരോഗ്യനില തൃപ്തികരമായ അവസ്ഥയിലേക്ക് എത്തിയിട്ടില്ലെന്നും സിനീഫൈൽ ഗ്രൂപ്പിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.

പോസ്റ്റ് ഇങ്ങനെയാണ്: ” നമ്മുടെ പ്രിയ കൂട്ടുകാരൻ രാജേഷ് കേശവിന് ഇപ്പോൾ വേണ്ടത് നിങ്ങളുടെ പ്രാർത്ഥനയാണ്. ഞായറാഴ്ച്ച രാത്രി ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന പരിപാടിയുടെ അവസാനമാണ് അവൻ തളർന്നു വീണത്.. ഏകദേശം 15–20 മിനിറ്റിനുള്ളിൽ രാജേഷിനെ കൊച്ചി ലേക് ഷോർ ഹോസ്പിറ്റലിൽ കൊണ്ട് വന്നു. പക്ഷെ വീണപ്പോൾ തന്നെ കാർഡിയാക് അറസ്റ്റ് ഉണ്ടായതായി ഡോക്ടർമാർ പറയുന്നു. തുടർന്ന് ആൻജിയോപ്ലാസ്റ്റി ചെയ്തു. അപ്പോൾ മുതൽ വെന്റിലേറ്റർ സഹായത്തോടെ ജീവിക്കുന്ന അവൻ ഇത് വരെയും പ്രതികരിച്ചിട്ടില്ല (ഇടയ്ക്ക് ചെറിയ അനക്കങ്ങൾ കണ്ടതൊഴിച്ചാൽ ) തലച്ചോറിനെയും ചെറിയ രീതിയിൽ ഈ അവസ്ഥ ബാധിച്ചതായി ഡോക്ടമാർ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്… ജീവിതത്തിലേക്ക് അവനു തിരിച്ചു വരാൻ ഇനി വേണ്ടത് സ്നേഹമുള്ളവരുടെ പ്രാർത്ഥന കൂടി ആണെന്ന് ഞങ്ങൾ തിരിച്ചറിയുന്നു. സ്റ്റേജിൽ തകർത്തു പെർഫോമൻസ് ചെയ്യുന്ന അവന് ഇങ്ങിനെ വെന്റിലേറ്റർ ബലത്തിൽ കിടക്കാൻ കഴിയില്ല.. നമ്മളൊക്കെ ഒത്തു പിടിച്ചാൽ അവൻ എണീറ്റു വരും.. പഴയ പോലെ സ്റ്റേജിൽ നിറഞ്ഞാടുന്ന… നമ്മുടെ സുഹൃത്തിനു വേണ്ടി ശക്തമായ പ്രാർത്ഥനയും സ്നേഹവും ഉണ്ടാവണം.. കൂടുതലൊന്നും പറയാൻ ഇപ്പോൾ പറ്റുന്നില്ല… അവൻ തിരിച്ചു വരും.. വന്നേ പറ്റൂ.…

Back To Top