
ഡിസംബർ 30ന് ശബരിമല ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ ആരംഭിക്കുന്ന മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി ക്ഷേത്രത്തിലെ ആഴി ദേവസ്വം ബോർഡിൻറെ നേതൃത്വത്തിൽ ശുചീകരിച്ചു. തീർഥാടനത്തിനെത്തുന്ന ഭക്തർ ഇരുമുടിക്കെട്ടിൽ കൊണ്ടുവരുന്ന നെയ്‌ത്തേങ്ങയിലെ നെയ്യ് ശബരീശന് സമർപ്പിച്ചതിനു ശേഷം ബാക്കിയുള്ള നാളികേരം ആഴിയിലെ അഗ്നിയിൽ സമർപ്പിക്കും. മകരവിളക്ക് മഹോത്സവത്തിന് വൈകിട്ട് അഞ്ചു മണിക്ക് നട വീണ്ടും തുറന്ന ശേഷം ആഴിയിൽ അഗ്നി തെളിയിക്കും.
