Flash Story
മേഘാലയയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്തു കേരളം ക്വാർട്ടറിൽ കടന്ന്
സര്‍ക്കാര്‍ ജീവനക്കാർക്ക് കൈനിറയെ; ശമ്പള പരിഷ്കരണത്തിന് കമ്മീഷൻ, ഡിഎ കുടിശ്ശിക പൂർണ്ണമായും നൽകും
കാലി ഖജനാവുളള സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനങ്ങൾ ജനങ്ങൾ വിശ്വസിക്കില്ല: ബി ജെ പി
കേരള ബജറ്റ് 2026 – 27
ക്ഷേമ പെന്‍ഷനായി 14,500 കോടി; സ്ത്രീ സുരക്ഷാ പെന്‍ഷന് 3,820 കോടി; കരുതല്‍ തുടര്‍ന്ന് സര്‍ക്കാര്‍
മാജിക് ബജറ്റായിരിക്കില്ല അവതരിപ്പിക്കുകയെന്നും പ്രായോഗിക ബജറ്റായിരിക്കുമെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ
വികസിത കേരളത്തിനായുള്ള ബജറ്റ് ആവണം സംസ്ഥാന സർക്കാർ അവതരിപ്പിക്കേണ്ടത് :-ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ
കോർപ്പറേഷൻ്റെ കരട് വികസന രേഖ അവതരിപ്പിച്ച് മേയർ


തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് 13 പവൻ സ്വർണം കാണാതായ സംഭവത്തിൽ ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതി അനുമതി. ശ്രീകോവിൽ വാതിൽ സ്വർണം പൂശൽ ജോലിയിൽ പങ്കാളികളായ 6 ജീവനക്കാരുടെ നുണപരിശോധന നടത്താനാണ് തീരുമാനം. പോലീസ് അന്വേഷണത്തിനിടെ കാണാതായ സ്വർണം ക്ഷേത്ര പരിസരത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്‍റെ ശ്രീകോവിലിന് മുന്നിലുള്ള വാതിലുകൾ സ്വർണം പൂശാൻ സ്ട്രോംഗ് റൂമിൽ നിന്നെടുത്തതിൽ 13 പവൻ തൂക്കം വരുന്ന സ്വർണ ബാർ കാണാതായത്. ഇക്കഴിഞ്ഞ മെയ് 7 നും 10 നും ഇടയിലുള്ള ദിവസത്തിലായിരുന്നു കവർച്ച എന്നാണ് സംശയിക്കുന്നത്. ഓരോ ദിവസത്തെയും പണികൾ കഴിഞ്ഞശേഷം ബാക്കി സ്വർണം തിരികെ സ്ട്രോങ്ങ് റൂമിൽ സൂക്ഷിക്കുകയാണ് ചെയ്തിരുന്നത്. സുരക്ഷാ ചുമതലയുള്ള പോലീസിന്റെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ കൃത്യമായി കണക്കുകൾ സൂക്ഷിക്കാറുണ്ട്. എന്നാൽ രണ്ടുദിവസം പണിയില്ലാതെ മൂന്നാമത്തെ ദിവസം പണി തുടങ്ങാൻ ആരംഭിച്ചപ്പോഴാണ് കവർച്ചയറിയുന്നത്.

ക്ഷേത്രം മാനേജറുടെ പരാതിയിൽ ഫോർട്ട് പോലീസ് അന്വേഷണം തുടരുന്നതിനിടെ ശ്രീകോവിൽ പരിസരത്ത് മണലിൽ പോതിഞ്ഞ നിലയിൽ സ്വർണം കണ്ടെത്തി. പോലീസ് പിടിയിലാകുമെന്നറിഞ്ഞ് മോഷ്ടാവ് സ്വർ‍ണം ഉപേക്ഷിച്ചതെന്നാണ് പോലീസ് കരുതുന്നത്. സ്വർണപ്പണിയിൽ ഏർപ്പെട്ട ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തെങ്കിലും വിവരം ലഭിച്ചില്ല പിന്നാലെയാണ് നുണ പരിശോധനയക്ക് തീരുമാനമെടുത്ത്. പടി അസിസ്റ്റന്റ്, പടി മാനേജർ മറ്റ് രണ്ട് ജീവനക്കാർ അടക്കമുള്ളവരെയാണ് തിരുവനന്തപുരം ഫോറൻസിക് സയൻസ് ലാബോറട്ടറിയിൽ നുണ പരിശോധന നടത്തുക. പരിശോധനയ്ക്ക് ജീവനക്കാരുടെ അനുമതി പത്രം വാങ്ങണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

Back To Top