Flash Story
ശബരിമല വിപുലമായ മുന്നൊരുക്കങ്ങളുമായി കെഎസ്ആർടിസി
റോക്കറ്റ് റെവല്യൂഷൻ”: ലോക ബഹികാരാശ വാ​രാഘോഷത്തിന് വിഎസ്എസ്‌സിയിൽ സമാപനം
കനറാ ബാങ്ക് തിരുവനന്തപുരം സർക്കിൾ ഹെഡായി സന്തോഷ് വി. എസ്. ചുമതലയേറ്റു
കനറാ ബാങ്ക് തിരുവനന്തപുരം സർക്കിൾ ഹെഡായി സന്തോഷ് വി. എസ്. ചുമതലയേറ്റു
രാഷ്‌ട്രീയ ഏകത ദിവസ്: ലഹരിക്കെതിരെ മോട്ടോർ വാഹന റാലി
എറണാകുളം റെയിൽവേ സ്റ്റേഷനിൽ 11 കിലോ കഞ്ചാവ് RPF പിടികൂടി
ബിജെപി യുടെ സേവാ ജ്യോതി യാത്ര രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു
റിഥം വെർച്വൽ പ്ലേറ്റ്ഫോം ഉദ്ഘാടനവും ലോഗോ പ്രകാശനവുംമന്ത്രി അഡ്വ. വി.ഇ അബ്ദുൾ ഗഫൂർ നിർവ്വഹിച്ചു
കെഎസ്ആർടിസിയുടെ കാർഗോ സർവീസിന് ഗംഭീര തുടക്കം;ആദ്യ സർവീസിൽ കൊണ്ടുപോയത് ഒരു ടൺ മൊബൈൽ ഫോണുകൾ. ചരിത്രപരമായ ചുവടുവയ്പ്പെന്ന് ഗതാഗത മന്ത്രി സി.പി ജോൺ:

ക്രിമിനല്‍കേസ് പ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്താന്‍ നടപടി തുടങ്ങി പൊലീസ്. കേസ് ഹിസ്റ്ററി റിപ്പോര്‍ട്ട് പോലീസ് ഈ ആഴ്ചയ്ക്കുള്ളില്‍ നല്‍കും. ജില്ലാ കളക്ടര്‍ക്കാണ് കേസ് ഹിസ്റ്ററി റിപ്പോര്‍ട്ട് നല്‍കുക. ജില്ലാ പോലീസ് മേധാവി മുഖേനയാണ് റിപ്പോര്‍ട്ട് നല്‍കുക. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ജില്ലാ കളക്ടര്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.

അര്‍ജുന്‍ ആയങ്കി ഒളിവില്‍ കഴിഞ്ഞതിന്റെ കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ മാസം അഞ്ചാം തീയതിയാണ് അര്‍ജുന്‍ ആയങ്കി കണ്ണൂരിലെത്തിയത്. ആറാം തീയതി സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ കണ്ണൂരിന്റെ പല സ്ഥലങ്ങളിലൂടെ സഞ്ചരിച്ചു. എട്ടാം തീയതിവരെ ലോഡ്ജില്‍ തുടര്‍ന്ന അജുന്‍ ആയങ്കി പിന്നീടാണ് തളിപ്പറമ്പില്‍ നിന്ന് പയ്യന്നൂരിലേക്ക് കടക്കാന്‍ ശ്രമിച്ചതും പിടിയിലായതും.

Back To Top
onwin