
ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെ തകർത്ത് മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിൽ നിർണായക മത്സരത്തിൽ 59 റൺസിനാണ് മുംബൈയുടെ വിജയം മുംബൈ ഉയർത്തിയ 181 റൺസ് ലക്ഷ്യം പിന്തുടർന്ന ഡൽഹിക്ക് 38.2 ഓവറിൽ 121 റൺസിൽ അവസാനിപ്പിക്കേണ്ടി വന്നു. തോൽവിയോടെ ഡൽഹി പ്ലേ ഓഫ് കാണാതെ പുറത്തായി,
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്കായി ഓപ്പണർ റയാൻ റിക്കെൽട്ടൺ 25(18) ഭേദപ്പെട്ട തുടക്കമാണ് നൽകിയത്. എന്നാൽ രോഹിത് ശർമ നിരാശപ്പെടുത്തി അഞ്ച് റൺസാണ് താരത്തിൻ്റെ സമ്പാദ്യം. ഒരു ഘട്ടത്തിൽ 48-2 എന്ന നിലയിൽ തകർന്ന മുംബൈയെ സൂര്യ കുമാർ യാദവാണ് 73(43) കരകയറ്റിയത്. തിലക് വർമ്മയെ 27(27) കൂട്ടുപിടിച്ച് സൂര്യ പതിയെ സ്കോറുയർത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹി തുടക്കത്തിൽ തന്നെ തകർന്നു. 27 റൺസിനിടെ ടീമിന് മൂന്ന് മുൻനിര ബാറ്റർമാരെ നഷ്ട്‌ടമായി.