Flash Story
സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ നിയമോപദേശം കാത്ത് സർക്കാർ.
കുട്ടികളുടെ ശാരീരിക- മാനസിക വളർച്ച ഉറപ്പാക്കുന്നത് ആയിരിക്കും സംസ്ഥാന ക്രഷ് നയമെന്ന് മന്ത്രി ബിന്ദു കൃഷ്ണ
അനധികൃത നിർമ്മാണം തടഞ്ഞ് നഗരസഭ:
കുട്ടികളുടെ ആരോഗ്യസംരക്ഷണം സർക്കാരിന്റെ മുഖ്യപരിഗണന: മന്ത്രി ബിന്ദു കൃഷ്ണ
ഡിസ്ക്കസ് ത്രോയിൽ കണ്ണൂരിൻ്റെ ഫൈസലിന്സ്വർണം
മയക്കുമരുന്ന് ഉപയോഗത്തിനെതിരെ കേരളത്തിലെ ഏറ്റവും വലിയ സ്കൂൾതല ഫുട്ബോൾ ടൂർണമെന്റ് ‘വേണ്ട കപ്പു’മായി അലയൻസ് സർവീസസ് ഇന്ത്യ
വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗ് 2027: രജിസ്ട്രേഷൻ ആരംഭിച്ചു;
അധ്യാപനത്തെ ഒരു സർഗ്ഗാത്മക പ്രവർത്തനമായി ഉയർത്തിക്കാട്ടുകയും രാഷ്ട്രനിർമ്മാണത്തിൽ സംഭാവന നൽകുന്നവരായി അധ്യാപകരെ അംഗീകരിക്കുകയും ചെയ്യുന്ന കേന്ദ്ര സഹമന്ത്രിയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി
.കെ എസ്.ആർ.ടി.സിക്ക് ബസ്: കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ സംഘവുമായി ധാരണാപത്രം ഒപ്പുവെച്ചു

തിരുവനന്തപുരം: മുസ് ലിം ലീഗ് തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് ബീമാപള്ളി റഷീദ് അന്തരിച്ചു. 65 വയസായിരുന്നു. ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു അന്ത്യം. കഴിഞ്ഞ മൂന്ന് മാസമായി ചികിത്സയിൽ കഴിയുകയായിരുന്നു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി, തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി, യു.ഡി.എഫ് ജില്ലാ കൺവീനർ, തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ, ചന്ദ്രിക ഗവേണിംഗ് ബോഡി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. വിവിധ യു.ഡി.എഫ് സർക്കാരുകളുടെ കാലത്ത് കെൽ, ഹോർട്ടികോർപ്, സിഡ്‌കോ എന്നിവയുടെ ചെയർമാൻ പദവി വഹിച്ചിട്ടുണ്ട്. എം.എസ്.എഫിലൂടെ പൊതുരംഗത്ത് എത്തിയ അദ്ദേഹം
തെക്കൻ കേരളത്തിൽ മുസ്‌ലിം ലീഗ് പാർട്ടിയുടെ പ്രമുഖ നേതാവായി വളർന്നു. പ്രഭാഷകൻ, തൊഴിലാളി സംഘടനാ നേതാവ് എന്നിങ്ങനെ വിവിധ മേഖലകളിൽ ശ്രദ്ധേയനായ നേതാവാണ് വിട പറഞ്ഞത്. ഖബറടക്കം പിന്നീട്.

Back To Top
onwin