Flash Story
മേഘാലയയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്തു കേരളം ക്വാർട്ടറിൽ കടന്ന്
സര്‍ക്കാര്‍ ജീവനക്കാർക്ക് കൈനിറയെ; ശമ്പള പരിഷ്കരണത്തിന് കമ്മീഷൻ, ഡിഎ കുടിശ്ശിക പൂർണ്ണമായും നൽകും
കാലി ഖജനാവുളള സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനങ്ങൾ ജനങ്ങൾ വിശ്വസിക്കില്ല: ബി ജെ പി
കേരള ബജറ്റ് 2026 – 27
ക്ഷേമ പെന്‍ഷനായി 14,500 കോടി; സ്ത്രീ സുരക്ഷാ പെന്‍ഷന് 3,820 കോടി; കരുതല്‍ തുടര്‍ന്ന് സര്‍ക്കാര്‍
മാജിക് ബജറ്റായിരിക്കില്ല അവതരിപ്പിക്കുകയെന്നും പ്രായോഗിക ബജറ്റായിരിക്കുമെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ
വികസിത കേരളത്തിനായുള്ള ബജറ്റ് ആവണം സംസ്ഥാന സർക്കാർ അവതരിപ്പിക്കേണ്ടത് :-ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ
കോർപ്പറേഷൻ്റെ കരട് വികസന രേഖ അവതരിപ്പിച്ച് മേയർ

30ാമത് ഐ.എഫ്.എഫ്.കെ മീഡിയ സെൽ



സ്നേഹബന്ധത്തിന്റെ അടിസ്ഥാനമായ വിശ്വാസത്തിന്റെ അന്തർധാരകളെ പരിശോധിക്കുന്ന ചിത്രമാണ് മിനി ഐ ജി സംവിധാനം ചെയ്ത ‘ആദി സ്നേഹത്തിന്റെ വിരുന്നു മേശ’.

ദാമ്പത്യ ജീവിതത്തിൽ മൂന്നാമതൊരാളുടെ സാന്നിധ്യം എത്രത്തോളം വിള്ളൽ തീർക്കുന്നുവെന്നും മനുഷ്യസഹജമായ വികാരങ്ങൾ എങ്ങനെ വൈവാഹിക ജീവിതത്തിന്റെ ചട്ടക്കൂടുകൾക്കുള്ളിൽ വീക്ഷിക്കപ്പെടുന്നു എന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.

“സിനിമയിൽ കുടുംബജീവിതം ഒരു അടഞ്ഞ ഘടനയാണ്. അവയുടെ അന്തർധാരകളെ ഞാൻ അന്വേഷിക്കുന്നു. ഒരു നൈസർഗികമായ സമീപനമാണ് വികാരങ്ങളെ വീക്ഷിക്കുവാനായി ഉപയോഗിച്ചിരിക്കുന്നത്,” മിനി പറഞ്ഞു. മലയാളം സിനിമ ടുഡേ വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിച്ചത്.

ഒരു മുഴുനീള ഫീച്ചർ ചിത്രം 40 മണിക്കൂറിനുള്ളിൽ ഒരു ലൊക്കേഷൻ ഉപയോഗിച്ച് ചിത്രീകരിക്കുക എന്നത് വെല്ലുവിളി ആയിരുന്നെന്ന് സംവിധായിക പറഞ്ഞു. ചിത്രത്തിൽ നാടകാഭ്യാസം കഴിഞ്ഞ കലാകാരരെ അഭിനയിപ്പിച്ചതും നേട്ടമായി.

“ഒരു ഡെലിഗേറ്റായും അഭിനേത്രിയായും മാത്രം വന്ന ഈ ചലച്ചിത്രോത്സവത്തിൽ സംവിധായികയായി എത്താൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. ബീന പോളിന്റെ സിനിമകളെ ആരാധിച്ചും, മുഖ്യധാരാ സംവിധായകരുടെ സഹ സംവിധായികയായി പരിശീലിച്ചും വെള്ളിത്തിര സ്വപ്നം കണ്ടുനടന്ന എനിക്ക്, ഈ അവസരം ഏറെ ആഗ്രഹിച്ച ഒരു അഭിമാന നിമിഷമാണ്,” മിനി ഐ ജി പറഞ്ഞു.

Back To Top