Flash Story
സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ നിയമോപദേശം കാത്ത് സർക്കാർ.
കുട്ടികളുടെ ശാരീരിക- മാനസിക വളർച്ച ഉറപ്പാക്കുന്നത് ആയിരിക്കും സംസ്ഥാന ക്രഷ് നയമെന്ന് മന്ത്രി ബിന്ദു കൃഷ്ണ
അനധികൃത നിർമ്മാണം തടഞ്ഞ് നഗരസഭ:
കുട്ടികളുടെ ആരോഗ്യസംരക്ഷണം സർക്കാരിന്റെ മുഖ്യപരിഗണന: മന്ത്രി ബിന്ദു കൃഷ്ണ
ഡിസ്ക്കസ് ത്രോയിൽ കണ്ണൂരിൻ്റെ ഫൈസലിന്സ്വർണം
മയക്കുമരുന്ന് ഉപയോഗത്തിനെതിരെ കേരളത്തിലെ ഏറ്റവും വലിയ സ്കൂൾതല ഫുട്ബോൾ ടൂർണമെന്റ് ‘വേണ്ട കപ്പു’മായി അലയൻസ് സർവീസസ് ഇന്ത്യ
വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗ് 2027: രജിസ്ട്രേഷൻ ആരംഭിച്ചു;
അധ്യാപനത്തെ ഒരു സർഗ്ഗാത്മക പ്രവർത്തനമായി ഉയർത്തിക്കാട്ടുകയും രാഷ്ട്രനിർമ്മാണത്തിൽ സംഭാവന നൽകുന്നവരായി അധ്യാപകരെ അംഗീകരിക്കുകയും ചെയ്യുന്ന കേന്ദ്ര സഹമന്ത്രിയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി
.കെ എസ്.ആർ.ടി.സിക്ക് ബസ്: കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ സംഘവുമായി ധാരണാപത്രം ഒപ്പുവെച്ചു

നവരാത്രി മഹോത്സവം എല്ലാ കാലങ്ങളിലേതു പോലെ ആചാരങ്ങള്‍ കൃത്യമായി പാലിച്ചു നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസില്‍ നവരാത്രി മഹോത്സവവുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത അവലോകന യോഗത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു മന്ത്രി.
ആചാരങ്ങളില്‍ ഒരു വിധത്തിലുള്ള മാറ്റങ്ങളും വരുത്തുന്നതിന് അനുവദിക്കില്ല.കാലങ്ങളായി തുടര്‍ന്നു വരുന്ന എല്ലാ അനുഷ്ഠാനങ്ങളും കൃത്യമായി പാലിക്കണം.സമാധാനപരമായ മഹോത്സവം എന്ന ആശയത്തോടെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഇതിനായി ഉദ്യോഗസ്ഥതല കോര്‍ഡിനേഷന്‍ പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്ത് നടപ്പാക്കും.കേരള-തമിഴ്‌നാട് സംസ്ഥാന സര്‍ക്കാര്‍, പോലീസ് പ്രതിനിധികള്‍ ഇക്കാര്യത്തില്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.
വിവാദങ്ങളും പ്രശ്‌നങ്ങളുമില്ലാതെയുള്ള നവരാത്രി ആഘോഷമായിരിക്കണം ലക്ഷ്യമെന്നും അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഏവരും ശ്രമിക്കണമെന്ന് ചടങ്ങില്‍ സംസാരിച്ച ദേവസ്വം വകുപ്പു മന്ത്രി കെ.മുരളീധരന്‍ ആഹ്വാനം ചെയ്തു.
സാംസ്‌ക്കാരിക വകുപ്പു മന്ത്രി പി.സി.വിഷ്ണുനാഥ്, യുവജനക്ഷേമ വകുപ്പു മന്ത്രി ഒ.ജെ.ജെനീഷ് , എം.ജി.രാജമാണിക്യം ഐഎഎസ് എന്നിവര്‍ സന്നിഹിതരായിരുന്നു.
തിരുവനന്തപുരം ജില്ലാ കളക്ടര്‍,തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍, ദേവസ്വം ബോര്‍ഡ് പ്രതിനിധികള്‍, മാര്‍ത്താണ്ഡം ഡിഎസ്പി, തക്കല സബ് കളക്ടര്‍, കന്യാകുമാരി ഡപ്യൂട്ടി കളക്ടര്‍, കന്യാകുമാരി എഎസ്പി, ട്രാവന്‍കൂര്‍ നവരാത്രി ഫെസ്റ്റിവല്‍ ട്രസ്റ്റ് ഭാരവാഹികള്‍, കേരള, തമിഴ്‌നാട് ദേവസ്വം ഉദ്യോഗസ്ഥര്‍, കേരളത്തിലെ വിവിധ വകുപ്പു പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
ഒക്ടോബര്‍ എട്ടിന് ശുചീന്ദ്രത്ത് നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര 9-ന് തക്കലയിലെത്തുകയും അന്ന് പത്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്ക മാളികയില്‍ ഉടവാള്‍ കൈമാറ്റത്തോടെ യാത്ര തിരിക്കുകയും 10-ന് കളിയിക്കാവിളയിലെ സ്വീകരണത്തിന് ശേഷം 11-ന് തിരുവനന്തപുരത്ത് എത്തുന്ന വിധത്തിലുമാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

Back To Top
onwin