Flash Story
അജിത്കുമാറിനും ബി അശോകിനും സ്ഥാനചലനം
കേരളത്തിൽ പാചകവാതക പ്രതിസന്ധി പരിഹരിക്കാൻ നടപടികളുമായി സർക്കാർ
തലയുയർത്തി നിൽക്കും, കണ്ണൂർ എൻ്റെ ഹൃദയരക്തം : വൈകാരിക കുറിപ്പുമായി സുധാകരൻ;
റേഷൻ കാർഡിൽ വ്യാജമായി പേരുചേർത്തു; ശ്രീനാദേവി കുഞ്ഞമ്മയുടെ റേഷൻ കാർഡ് താലൂക്ക് സപ്ലൈ ഓഫീസർ റദ്ദാക്കി
സെറ്റല്ലേ… നമ്മളീ യാത്ര തുടരും, എൽഡിഎഫ് പ്രചാരണ വീഡിയോയിൽ ഭാവന
തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം; പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 11-ന് കൊച്ചിയിലെത്തും
ലെബനനിലെ വീടുകൾക്ക് മുകളിൽ വെളുത്ത ഫോസ്ഫറസ് പ്രയോഗിച്ച് ഇസ്രായേൽ
സഞ്ജുവിന് ഔദ്യോഗിക സ്വീകരണം നൽകി ആദരിക്കാൻ സംസ്ഥാന സർക്കാർ
പെരുമ്പളം പാലം, വെള്ളം കയറാത്ത എസി റോഡ്, ചെല്ലാനം ടെട്രാപോഡ്; മൂന്നും യാഥാര്‍ഥ്യമാക്കിയത് ഊരാളുങ്കൽ

പഹൽഗാം :ഭീകരാക്രമണത്തിനെതിരെ തിരിച്ചടി നൽകാൻ പൂർണ്ണ സജ്ജമായി നാവികസേന. സമുദ്ര പാതകളിലെ മൊത്തത്തിലുള്ള സ്ഥിതിഗതികൾ നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ ത്രിപാഠി പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ചു. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഇന്ത്യൻ മാരിടൈം അധികൃതർ നാവിഗേഷൻ മുന്നറിയിപ്പ് നൽകി.

നാവികസേന അറബിക്കടലിൽ നടത്തുന്ന പരിശീലനങ്ങൾ കണക്കിലെടുത്ത് വാണിജ്യ കപ്പലുകൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകി.സുരക്ഷ ഉറപ്പാക്കാൻ വാണിജ്യ കപ്പലുകൾ പരിശീലനം നടത്തുന്ന പാത ഒഴിവാക്കാനും മുന്നറിയിപ്പിൽ പറയുന്നു. പ്രധാന നഗരങ്ങൾ,ടൂറിസ്റ്റ് കേന്ദ്രങ്ങൾ, ജനസാന്ദ്രത കൂടിയ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ അതീവ ജാഗ്രത പുലർത്താൻ സേനകളോട് ആഭ്യന്തരമന്ത്രാലയം നിർദ്ദേശം നൽകിയതായാണ് വിവരം.

അതിനിടയിൽ പഹൽഗാമിൽ ഉണ്ടായതുപോലുള്ള ഭീകരാക്രമണങ്ങൾ പ്രാദേശിക സഹായം ഇല്ലാതെ സംഭവിക്കില്ലെന്ന് ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള പ്രതികരിച്ചു.ആരെങ്കിലും പിന്തുണക്കാതെ ഇത്തരം സംഭവങ്ങൾ നടക്കില്ലെന്നും ഫറൂഖ് അബ്ദുള്ള പറഞ്ഞു.

Back To Top