Flash Story
ജെ.എം.എ സംസ്ഥാന കമ്മിറ്റി പുതിയ ഓഫീസ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു
ജെ.എം.എ സംസ്ഥാന കമ്മിറ്റി പുതിയ ഓഫീസ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രസ്താവന
കർണ്ണാടകത്തിൽ നിന്നുമുള്ള പാൽ ലഭ്യത കൂട്ടാൻ ഇടപെടണം, കർണ്ണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് നിവേദനം സമർപ്പിച്ച് മന്ത്രി ബിന്ദുകൃഷ്ണ
108 ആംബുലൻസ് ജീവനക്കാർക്ക് ബോണസ് അനുവദിക്കും: മന്ത്രി ബിന്ദു കൃഷ്‌ണ
ഗവ :.ലോ കോളേജ് 2026 പാസൗട്ട് ബാച്ച് ബിരുദദാനചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
എം ബി എച്ച് എസ് പ്രവാസി കൂട്ടായ്മയുടെ എട്ടാമത് ഓണാഘോഷവും കുടുംബ സംഗമവും പള്ളിപ്പുറം NSS കരയോഗ ഹാളിൽ വച്ച് നടന്നു
സിക്കിമില്‍ മണ്ണിടിച്ചില്‍.രണ്ട് വീടുകൾക്ക് കേടുപാടുകൾ

പര്യത്തുക്കാവിൽ പുതുയുഗപുലരി; വീടുകളുടെ ശിലാസ്ഥാപനം നിർവ്വഹിച്ച് മന്ത്രി റോജി.എം.ജോൺ

അമ്പതിലധികം വർഷങ്ങളായി പര്യത്തുക്കാവ് നിവാസികൾ നേരിട്ടിരുന്ന കുടിയൊഴിപ്പിക്കൽ ഭീഷണിക്കാണ് സർക്കാർ ഇടപെടലിലൂടെ ശാശ്വത പരിഹാരമാകുന്നത്

പര്യത്തുക്കാവിലെ വീടുകളുടെ നിർമ്മാണംപൂർത്തിയാക്കിയതുകൊണ്ട് മാത്രം സർക്കാരിൻ്റെ ഉത്തരവാദിത്തം അവസാനിക്കുന്നില്ലന്നും തുടർന്നും എല്ലാവിധ പരിഗണനയും സഹായവും
ലഭ്യമാക്കുമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോൺ

പര്യത്തുകാവിലെ പ്രദേശവാസികളായ ഏഴു കുടുംബങ്ങൾക്ക് സർക്കാർ മുൻകൈയെടുത്ത് നിർമ്മിച്ചു നൽകുന്ന വീടുകളുടെ ശിലാസ്ഥാപനം നിർവ്വഹിച്ച ശേഷം നടന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ ചേർത്തുപിടിക്കുകയെന്ന വി.ഡി സതീശൻ സർക്കാരിന്റെ നയത്തിൻ്റെ വിജയമാണ് ഇവിടെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഈ സ്ഥലത്തു തന്നെ കുടുംബങ്ങൾക്ക് വീട് നിർമ്മിച്ചു നൽകുമെന്ന സർക്കാരിൻ്റെ വാക്കാണ് ഇപ്പോൾ പാലിക്കപ്പെട്ടിരിക്കുന്നത്. അഞ്ചര പതിറ്റാണ്ടോളം നീണ്ടുനിന്നതും കുടിയൊഴിപ്പിക്കലിന്റെ വക്കിലെത്തിയതുമായ കേസാണിത്. നിയമത്തിന്റെ സാങ്കേതിക പ്രശ്നങ്ങൾക്കപ്പുറം ജനകീയമായ ഒരു ജനാധിപത്യ സംവിധാനം ജനങ്ങളെ ചേർത്തുപിടിച്ചാൽ ഏത് പ്രതിസന്ധിക്കും പരിഹാരമുണ്ടാകും. അകൽച്ചയിലായിരുന്ന ഇരുവിഭാഗങ്ങളെയും ഒരുമിച്ചിരുത്തി അർദ്ധരാത്രിയോളം നീണ്ട ചർച്ചകളാണ് ഒടുവിൽ ഫലം കണ്ടതതെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ, വിവിധ വകുപ്പ് മന്ത്രിമാർ, ജില്ലാ ഭരണകൂടം, അഡ്വക്കേറ്റ് ജനറലിന്റെ നേതൃത്വത്തിലുള്ള നിയമജ്ഞർ എന്നിവരുടെയെല്ലാം പ്രയത്നമാണ് വിജയത്തിന് പിന്നിലെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോൺ വ്യക്തമാക്കി.

. കർക്കിടക മാസത്തിന് മുൻപായി ശിലാസ്ഥാപനം നടത്തണമെന്ന കുടുംബങ്ങളുടെ താല്പര്യം മാനിച്ചാണ് 11 മുതൽ 11.45 വരെയുള്ള മുഹൂർത്തത്തിൽ തറക്കല്ലീടൽ ചടങ്ങുകൾ പൂർത്തിയാക്കിയതെന്നും ജില്ലയുടെ ചുമതലയുള്ള മന്ത്രി റോജി.എം.ജോൺ കൂട്ടിചേർത്തു.

കുന്നത്തുനാട് എം.എൽ.എ വി. പി. സജീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. നിർമ്മാണ കരാറുകാരനുള്ള അഡ്വാൻസ് തുകയുടെ ചെക്ക് എം.എൽ.എ കൈമാറി.
ബെന്നി ബഹനാൻ എംപി മുഖ്യാതിഥിയായിരുന്നു.

ചടങ്ങിൽ ജില്ലാ കളക്ടർ ജി പ്രിയങ്ക, റൂറൽ എസ്പി കെ.എസ് സുദർശൻ, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ലിസ്സി സെബാസ്റ്റ്യൻ, വാഴക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ ശാരദ, ജില്ലാ പഞ്ചായത്ത് അംഗം പി എ മുക്താർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഹസീന ടീച്ചർ, വാഴക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷമീർ തൂലിൽ, അംഗം ടി എ മജീദ്, പെരുമ്പാവൂർ എഎസ്പി ഹർദ്ദിക് മീണ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ മനോജ്, മൂവാറ്റുപുഴ ആർഡിഒ വി ഇ അബ്ബാസ് തുടങ്ങിയവർ പങ്കെടുത്തു.

ഉന്നതി നിവാസികൾക്ക് അവർ താമസിക്കുന്ന അതേ വസ്തുവിൽ തന്നെയാണ് 1000 സ്ക്വയർ ഫീറ്റ് വലുപ്പമുള്ള വീടുകൾ നിർമ്മിച്ചു നൽകുന്നത്. സർക്കാർ മേൽനോട്ടത്തിൽ സ്പോൺസർഷിപ്പ് അടിസ്ഥാനത്തിൽ പരമാവധി ഒരു വർഷത്തിനകം നിർമ്മാണം പൂർത്തിയാക്കും. അറ്റാച്ച്ഡ് ബാത്ത്റൂമുകളോടു കൂടിയ മൂന്ന് കിടപ്പുമുറികൾ, ഡൈനിങ് ഹാൾ, ലിവിങ് റൂം, സിറ്റൗട്ട്, അടുക്കള എന്നിവ അടങ്ങുന്നതാണ് വീടുകൾ. താമസക്കാരായ ഏഴ് കുടുംബങ്ങൾക്കുമായി 5 സെന്റ് വീതമുള്ള ഭൂമിയും അതിലേക്കുള്ള വഴിയും ഇതിനോടകം അളന്നു തിരിച്ചു നൽകി

Back To Top
onwin