Flash Story
കേരള ഇനി കേരളം : ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം
സംസ്ഥാനത്തിന്റെ വികസന മുന്നേറ്റത്തിലെ നിർണായക ചുവടുവയ്പ്പിലേക്ക് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം.:ഗേറ്റ് വേ ഇന്ന് തുറക്കും
NIELIT സൈബര്‍ കുഷ്തി 2026-ന് തുടക്കം കുറിച്ചു; സൈബര്‍ സുരക്ഷാ മേഖലയില്‍ കണ്ടെത്തലിന്റെ വേഗതയേക്കാള്‍ കൃത്യമായ വിലയിരുത്തല്‍ ശേഷിക്ക് പ്രാധാന്യം നല്‍കുന്ന ദേശീയ സൈബര്‍ സുരക്ഷാ-എഐ ഹാക്കത്തോണ്‍
തിരുവനന്തപുരത്ത് ഫർണിച്ചർ കടയിൽ വൻ തീപ്പിടുത്തം
അരിവില കൂടുകയാണെങ്കിൽ 25,000 മെട്രിക് അരി കൂടി വിപണിയിൽ എത്തിക്കും. സിവിൽ സപ്ലൈ മന്ത്രി അനൂപ് ജേക്കബ്
അമേരിക്കയിലെ വിർജീനിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ വെടിവെപ്പ്.
പൊന്നോണം വരവായി : ഇന്ന് അത്തത്തിന് തുടക്കം
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ ദേശീയപതാക ഉയർത്തും
പി എം വിശ്വകർമ പദ്ധതിയിലെ ഗുണഭോക്താക്കൾ ഡൽഹിയിലെ ചെങ്കോട്ടയിൽ നടക്കുന്ന എൺപതാം സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ പ്രത്യേക അതിഥികൾ ആയി പങ്കെടുക്കും.

പുതുവൽസരത്തിൻ്റെ പുത്തൻ പ്രതീക്ഷകളുമായി അമ്മക്കൂടണയാൻ
അവളെത്തി. 2026 ൽ പ്രഥമയായി തിരുവനന്തപുരം അമ്മത്തൊട്ടിലിൽ സർക്കാർ സംരക്ഷണയ്ക്കെത്തിയ പെൺ കരുത്തിന് പത്ത് ദിവസം പ്രായം വരും. 1965കിഗ്രാം ഭാരവും.
ശനിയാഴ്ച രാത്രി 8 മണിക്കാണ് അമ്മത്തൊട്ടിലിൽ അതിഥി എത്തിയത്.
പുതുവർഷത്തിലെ
നവാഗതയ്ക്ക്
“പൗർണ്ണ”
എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി.എൽ അരുൺ ഗോപി പത്രകുറിപ്പിൽ അറിയിച്ചു.
അലാറമെത്തി ഒപ്പം
ദത്തെടുക്കൽ കേന്ദ്രത്തിലെ മോനിട്ടറിൽ കുരുന്നിൻ്റെ ചിത്രവുമെത്തി. നഴ്സും അമ്മമാർ ഉൾപ്പടെയുള്ള ജീവനക്കാർ അമ്മത്തൊട്ടിലിലെത്തി
കുട്ടിയെ ശിശുപരിചരണ കേന്ദ്രത്തിലെത്തിച്ച് പ്രാഥമീക പരിശോധനകൾ നടത്തിയതിനുശേഷം തൈക്കാട് സർക്കാർ കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിൽ എത്തിച്ചു. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ തൈക്കാട് വനിതകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
സെപ്തംബർ മുതൽ ഡിസംബർ ജനുവരി മാസങ്ങളിലായി തിരുവനന്തപുരത്ത് അമ്മതൊട്ടിലിൽ 2025 ൽ മാത്രം 30 കുട്ടികളാണ് സംരക്ഷണയ്ക്ക് എത്തിയത്.
പൗർണ്ണ യുടെ ദത്തെടുക്കൽ നടപടികൾ ആരംഭിക്കേണ്ടതിനാൽ അവകാശികൾ ആരെങ്കിലും ഉണ്ടെങ്കിൽ സമിതിയുമായി അടിയന്തിരമായി ബന്ധപ്പെടണമെന്ന്
സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി. എൽ അരുൺ ഗോപി പത്രകുറിപ്പിൽ അറിയിച്ചു.

( ഒപ്പ്)
പി.ശശിധരൻ
പി. എടു ജനറൽ സെക്രട്ടറി
സംസ്ഥാന ശിശുക്ഷേമ സമിതി.
9847464613

Back To Top
onwin