Flash Story
ശബരിമല വിപുലമായ മുന്നൊരുക്കങ്ങളുമായി കെഎസ്ആർടിസി
റോക്കറ്റ് റെവല്യൂഷൻ”: ലോക ബഹികാരാശ വാ​രാഘോഷത്തിന് വിഎസ്എസ്‌സിയിൽ സമാപനം
കനറാ ബാങ്ക് തിരുവനന്തപുരം സർക്കിൾ ഹെഡായി സന്തോഷ് വി. എസ്. ചുമതലയേറ്റു
കനറാ ബാങ്ക് തിരുവനന്തപുരം സർക്കിൾ ഹെഡായി സന്തോഷ് വി. എസ്. ചുമതലയേറ്റു
രാഷ്‌ട്രീയ ഏകത ദിവസ്: ലഹരിക്കെതിരെ മോട്ടോർ വാഹന റാലി
എറണാകുളം റെയിൽവേ സ്റ്റേഷനിൽ 11 കിലോ കഞ്ചാവ് RPF പിടികൂടി
ബിജെപി യുടെ സേവാ ജ്യോതി യാത്ര രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു
റിഥം വെർച്വൽ പ്ലേറ്റ്ഫോം ഉദ്ഘാടനവും ലോഗോ പ്രകാശനവുംമന്ത്രി അഡ്വ. വി.ഇ അബ്ദുൾ ഗഫൂർ നിർവ്വഹിച്ചു
കെഎസ്ആർടിസിയുടെ കാർഗോ സർവീസിന് ഗംഭീര തുടക്കം;ആദ്യ സർവീസിൽ കൊണ്ടുപോയത് ഒരു ടൺ മൊബൈൽ ഫോണുകൾ. ചരിത്രപരമായ ചുവടുവയ്പ്പെന്ന് ഗതാഗത മന്ത്രി സി.പി ജോൺ:

കേന്ദ്ര ഇലക്ട്രോണിക്‌സ്, വിവരസാങ്കേതിക മന്ത്രാലയത്തിന് (MeitY) കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (NIELIT), സൈബര്‍ കുഷ്തി 2026 എന്ന ദേശീയ സൈബര്‍ സുരക്ഷാ-നിര്‍മിതബുദ്ധി (AI) ഹാക്കത്തോണിന് ഓഗസ്റ്റ് 15-ന് തുടക്കം കുറിച്ചു. സൈബര്‍ സുരക്ഷാ വിലയിരുത്തലില്‍ മനുഷ്യന്റെ സൂക്ഷ്മമായ അപഗ്രഥന-തീരുമാന ശേഷി പരീക്ഷിക്കുന്നതിനും അംഗീകരിക്കുന്നതിനുമായാണ് ഈ ഹാക്കത്തോണ്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

സൈബര്‍ സുരക്ഷ, ഡിജിറ്റല്‍ ഫോറന്‍സിക്‌സ്, ഇന്റലിജന്‍സ് എന്നിവയെക്കുറിച്ചുള്ള മൂന്നാമത് ദേശീയ കോണ്‍ഫറന്‍സിന്റെ (NCCDFI 2026) ഔദ്യോഗിക സമാന്തര സാങ്കേതിക വിഭാഗമായാണ് ഈ ഹാക്കത്തോണ്‍ സംഘടിപ്പിക്കുന്നത്. NIELIT ഡയറക്ടര്‍ ജനറലും NIELIT ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറുമായ പ്രൊഫ. (ഡോ.) എം. എം. ത്രിപാഠി ഹാക്കത്തോണിന്റെ ഉദ്ഘാടനം ഔപചാരികമായി നിര്‍വ്വഹിച്ചു. നാഷണല്‍ സെക്യൂരിറ്റി ഡാറ്റാബേസിന് (NSD) കീഴിലുള്ള ഇന്‍ഫര്‍മേഷന്‍ ഷെയറിംഗ് ആന്‍ഡ് അനാലിസിസ് സെന്ററുമായി ISAC ഫൗണ്ടേഷന്‍) സഹകരിച്ചാണ് മത്സരം നടത്തുന്നത്. CERT-In ആണ് ഇതിന്റെ വിജ്ഞാന പങ്കാളി.

Back To Top
onwin