Flash Story
മേഘാലയയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്തു കേരളം ക്വാർട്ടറിൽ കടന്ന്
സര്‍ക്കാര്‍ ജീവനക്കാർക്ക് കൈനിറയെ; ശമ്പള പരിഷ്കരണത്തിന് കമ്മീഷൻ, ഡിഎ കുടിശ്ശിക പൂർണ്ണമായും നൽകും
കാലി ഖജനാവുളള സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനങ്ങൾ ജനങ്ങൾ വിശ്വസിക്കില്ല: ബി ജെ പി
കേരള ബജറ്റ് 2026 – 27
ക്ഷേമ പെന്‍ഷനായി 14,500 കോടി; സ്ത്രീ സുരക്ഷാ പെന്‍ഷന് 3,820 കോടി; കരുതല്‍ തുടര്‍ന്ന് സര്‍ക്കാര്‍
മാജിക് ബജറ്റായിരിക്കില്ല അവതരിപ്പിക്കുകയെന്നും പ്രായോഗിക ബജറ്റായിരിക്കുമെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ
വികസിത കേരളത്തിനായുള്ള ബജറ്റ് ആവണം സംസ്ഥാന സർക്കാർ അവതരിപ്പിക്കേണ്ടത് :-ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ
കോർപ്പറേഷൻ്റെ കരട് വികസന രേഖ അവതരിപ്പിച്ച് മേയർ

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ വിജയത്തില്‍ ആശ സമരത്തിനുള്ള പിന്തുണകൂടിയുണ്ടെന്ന് ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ. സത്യപ്രതിജ്ഞ ചെയ്തശേഷം ആശ സമരത്തിന് പിന്തുണ അര്‍പ്പിച്ച് സെക്രട്ടറിയേറ്റിനു മുന്നിലെ സമരപന്തല്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു.
നീതിക്കുവേണ്ടിയുള്ള സമരമാണ് ആശ പ്രവര്‍ത്തകര്‍ നടത്തുന്നത്. ഇവരുടെ മാനുഷിക പ്രശ്‌നങ്ങള്‍ സഭക്കകത്തും പുറത്തും ഉന്നയിക്കാന്‍ തനിക്ക് കിട്ടുന്ന ഏതവസരവും വിനിയോഗിക്കുമെന്നും അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റും നഗരസഭാ ചെയര്‍മാനുമായിരുന്നതിനാല്‍ ആശ വളണ്ടിയര്‍മാരുടെ പ്രധാന്യം നന്നായറിയാം. കോവിഡ് കാലത്ത് നടത്തിയ സേവനത്തിന് നല്ലവാക്കിലുള്ള അഭിനന്ദനം മാത്രം പോര മാന്യമായി ജീവിക്കാനുള്ള വേതനം കൂടി നല്‍കണം. 24 മണിക്കൂറും നാടിനു വേണ്ടി ജോലി ചെയ്യുന്ന ആശ വളണ്ടിയര്‍മാര്‍ക്ക് ജയിലില്‍ കുറ്റവാളികള്‍ക്ക് ലഭിക്കുന്ന വേതനം പോലും ലഭിക്കുന്നില്ല. ആശ സമരത്തെ സര്‍ക്കാര്‍ അവഹേളിക്കുകയും അപമാനിക്കുകയുമാണ്. ആശ വര്‍ക്കര്‍മാരുടെ പ്രശ്‌നം പരഹരിക്കുന്ന സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും ഷൗക്കത്ത് പറഞ്ഞു. ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. മിനിയെ ഷാള്‍ അണിയിച്ച് ആര്യാടന്‍ ഷൗക്കത്ത് സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു.

Back To Top