Flash Story
മേഘാലയയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്തു കേരളം ക്വാർട്ടറിൽ കടന്ന്
സര്‍ക്കാര്‍ ജീവനക്കാർക്ക് കൈനിറയെ; ശമ്പള പരിഷ്കരണത്തിന് കമ്മീഷൻ, ഡിഎ കുടിശ്ശിക പൂർണ്ണമായും നൽകും
കാലി ഖജനാവുളള സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനങ്ങൾ ജനങ്ങൾ വിശ്വസിക്കില്ല: ബി ജെ പി
കേരള ബജറ്റ് 2026 – 27
ക്ഷേമ പെന്‍ഷനായി 14,500 കോടി; സ്ത്രീ സുരക്ഷാ പെന്‍ഷന് 3,820 കോടി; കരുതല്‍ തുടര്‍ന്ന് സര്‍ക്കാര്‍
മാജിക് ബജറ്റായിരിക്കില്ല അവതരിപ്പിക്കുകയെന്നും പ്രായോഗിക ബജറ്റായിരിക്കുമെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ
വികസിത കേരളത്തിനായുള്ള ബജറ്റ് ആവണം സംസ്ഥാന സർക്കാർ അവതരിപ്പിക്കേണ്ടത് :-ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ
കോർപ്പറേഷൻ്റെ കരട് വികസന രേഖ അവതരിപ്പിച്ച് മേയർ

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങൾ ഒരു മാറ്റത്തിനായി കാത്തിരിക്കുകയാണ് എന്ന് രാഷ്ട്രീയ ലോക്ദൾ ദേശീയ ജനറൽ സെക്രട്ടറി ത്രിലോക് ത്യാഗി. രാഷ്ട്രീയ ലോക് ദൾ സംസ്ഥാന കാര്യാലയത്തിൻ്റെ ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു കൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതും വലതും മാറി മാറി ഭരിച്ച് കേരളത്തെ ദുരവസ്ഥയിലേക്ക് തള്ളിവിട്ടിരിക്കുകയാണ് എന്നദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ പാർട്ടിയുടെ ഘടകം ഇക്കഴിഞ്ഞ നവംബർ 23 ന് നിലവിൽ വന്നു. കേരളത്തിൽ 14 ജില്ലാ കമ്മിറ്റികളുടേയും രൂപീകരണം നടന്നുവരുന്നു. 100 മണ്‌ഡലം കമ്മിറ്റികൾ മാർച്ച് പകുതിയോടെ നിലവിൽ വരും. കേരളത്തിൽ ശക്തമായ ഒരു രാഷ്ട്രീയ പ്രസ്ഥാനമായി വളർത്തിയെടുക്കാൻ ആയിരക്കണക്കിന് പ്രവർത്തകർ അംഗത്വമെടുത്തുകൊണ്ടിരിക്കുന്നു.

പാർട്ടിയുടെ സംസ്ഥാന ഭാരവാഹി പ്രഖ്യാപനവും സംസ്ഥാന കാര്യാലയ ഉദ്ഘാടനവും കഴിയുന്നതോടെ പാർട്ടി കേരളത്തിൽ ശക്തമായ പ്രവർത്തനത്തിലേയ്ക്ക് കടക്കും. വരുന്ന നിയമാസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേത്യത്വം നൽകുന്ന എൻ.ഡി.എ. മുന്നണിയെ വിജയിപ്പിക്കുന്നതിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കരങ്ങൾക്ക് ശക്തി പകരുന്നതിനും പ്രതിജ്‌ഞാബദ്ധമാണ് പാർട്ടിയെന്ന് ജനറൽ സെക്രട്ടറി പറഞ്ഞു.
നേതാക്കൻമാരായ രവി പിള്ള ശ്യാമള സോമൻ ഷഹീദ് അഹമ്മദ് ആലംകോട് ദാനശീലൻ പി.റാം സാഗർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഫോട്ടോ അടിക്കുറിപ്പ്
രാഷ്‌ടീയ ലോക് ദൾ കേരളം സംസഥാന കമ്മറ്റി ഓഫീസ് ഉൽഘാടനം തിരുവനന്തപുരം ശ്രീവരാഹത്ത് നടന്ന ചടങ്ങിൽ പാർട്ടി ദേശിയ ജനറൽ സെക്രട്ടറി ത്രിലോഗ് ത്യാഗി നിർവഹിച്ചു സംസാരിക്കുന്നു .
ഡോ. ടി എസ് വിനീത് ഭട്ട് (ദേശീയ സമിതി അംഗം ) പി.റാം സാഗർ (സ്റ്റേറ്റ് ജനറൽ സെക്രട്ടറി സംഘടന ),ആലംകോട് ദാനശീലൻ (സ്റ്റേറ്റ് പ്രസിഡന്റ്‌ ),
ശ്യാമള സോമൻ (ദേശീയ വനിതാ കമ്മിറ്റി അംഗം),രാമചന്ദ്രൻ കൊല്ലംപറമ്പിൽ , രവി പിള്ള (തമിഴ് നാട് ഘടകം ജനറൽ സെക്രട്ടറി) സുജിത് സുകുമാരൻ എന്നിവർ സമീപം

Back To Top