Flash Story
മരിച്ചനിലയിൽ കാണപ്പെട്ടു.
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയവും ഉരുള്‍പൊട്ടലും; ഒരു ഗ്രാമം ഒലിച്ചു പോയി, 50ലേറെ പേരെ കാണാനില്ല
ഫോണ്‍ ചോര്‍ത്തല്‍: പി.വി.അന്‍വറിനെതിരെ മലപ്പുറം പൊലീസ് കേസെടുത്തു
ആണ്‍ സുഹൃത്തിനെ വിഷം നല്‍കി കൊലപ്പെടുത്തിയ കേസ്: പ്രതി അദീനയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു
മാധുരി എന്ന ആനക്കായി ഒരു പ്രദേശമാകെ പ്രക്ഷോഭത്തിൽ
എന്‍ജിനീയറിങ് കോളജിൻ്റെ ബസ്സിടിച്ച് കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.കെ.ജോര്‍ജ്ജ് മരിച്ചു
മെസി കേരളത്തിലേക്ക് വരില്ലെന്ന് സ്ഥിരീകരിച്ച് കായിക മന്ത്രി വി.അബ്ദുറഹിമാന്‍
സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ വരുന്നു; നാളെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, ഇന്ന് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്
അധിക ലഗേജിനെ ചൊല്ലി തർക്കം; ശ്രീനഗറിൽ സ്പൈസ് ജെറ്റ് ജീവനക്കാരെ മർദ്ദിച്ച് സൈനിക ഉദ്യോഗസ്ഥൻ

കൊച്ചി: കോതമംഗലത്ത് ആണ്‍ സുഹൃത്തിനെ വിഷം നല്‍കി കൊലപ്പെടുത്തിയ കേസില്‍ പ്രതി അദീനയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. രണ്ടുദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്. കോതമംഗലം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെതാണ് നടപടി. അതേസമയം അന്‍സിലിൻ്റെ മരണത്തില്‍ അദീനയ്ക്ക് ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നുള്ള സംശയത്തിലാണ് പൊലീസ്.

രണ്ടുമാസത്തെ ആസൂത്രണത്തിനിടെ അദീനക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ എന്നതില്‍ അന്വേഷണം നടക്കുകയാണ് ഇപ്പോള്‍. സിസിടിവി തകരാറിലാക്കാന്‍ സഹായം ലഭിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും. പ്രതിയുടെ കൂടുതല്‍ ചോദ്യം ചെയ്യല്‍ അനിവാര്യമെന്ന നിലപാടിലാണ് പൊലീസ്.

ദീര്‍ഘകാലമായുള്ള ബന്ധത്തിനിടെ തന്നെ ഉപദ്രവിച്ചുവെന്ന അദീനയുടെ പരാതിയില്‍ കോതമംഗലം പൊലീസ് അന്‍സിലിനെതിരെ നേരത്തെ കേസ് എടുത്തിരുന്നു. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട അന്‍സില്‍ ഇതിനായി അദീനയ്ക്ക് പണവും വാഗ്ദാനം ചെയ്തു. എന്നാല്‍ ഈ പണം നല്‍കാത്തതിനെ തുടര്‍ന്നുള്ള തര്‍ക്കത്തിലാണ് അദീന, ആണ്‍ സുഹൃത്തായ അന്‍സിലിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

Back To Top