Flash Story
ശബരിമല വിപുലമായ മുന്നൊരുക്കങ്ങളുമായി കെഎസ്ആർടിസി
റോക്കറ്റ് റെവല്യൂഷൻ”: ലോക ബഹികാരാശ വാ​രാഘോഷത്തിന് വിഎസ്എസ്‌സിയിൽ സമാപനം
കനറാ ബാങ്ക് തിരുവനന്തപുരം സർക്കിൾ ഹെഡായി സന്തോഷ് വി. എസ്. ചുമതലയേറ്റു
കനറാ ബാങ്ക് തിരുവനന്തപുരം സർക്കിൾ ഹെഡായി സന്തോഷ് വി. എസ്. ചുമതലയേറ്റു
രാഷ്‌ട്രീയ ഏകത ദിവസ്: ലഹരിക്കെതിരെ മോട്ടോർ വാഹന റാലി
എറണാകുളം റെയിൽവേ സ്റ്റേഷനിൽ 11 കിലോ കഞ്ചാവ് RPF പിടികൂടി
ബിജെപി യുടെ സേവാ ജ്യോതി യാത്ര രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു
റിഥം വെർച്വൽ പ്ലേറ്റ്ഫോം ഉദ്ഘാടനവും ലോഗോ പ്രകാശനവുംമന്ത്രി അഡ്വ. വി.ഇ അബ്ദുൾ ഗഫൂർ നിർവ്വഹിച്ചു
കെഎസ്ആർടിസിയുടെ കാർഗോ സർവീസിന് ഗംഭീര തുടക്കം;ആദ്യ സർവീസിൽ കൊണ്ടുപോയത് ഒരു ടൺ മൊബൈൽ ഫോണുകൾ. ചരിത്രപരമായ ചുവടുവയ്പ്പെന്ന് ഗതാഗത മന്ത്രി സി.പി ജോൺ:

ഇന്ന് അത്തം. ഇപ്രാവശ്യം ചിങ്ങമാസത്തിലല്ല അത്തം. അതുകൊണ്ടു തന്നെ അത്തം പത്തിനല്ല, പതിനൊന്നിനാണ് ഇത്തവണ പൊന്നോണം. ഇനിയുള്ള പതിനൊന്നുനാളുകൾ മലയാളിയുടെ മനസ്സിനകത്തും പുറത്തും പൂക്കാലമാണ്. സമത്വസുന്ദരമായ മാവേലി നാടിന്റെ സ്മരണകളുണർത്തുന്ന ഉത്സവകാലത്തിനാണ് ഇന്ന് തുടക്കമാകുന്നത്. മഹാബലിയെ സ്വീകരിക്കാൻ വീടുകളിൽ പൂക്കളമിട്ടു തുടങ്ങുന്നത് അത്തം നാൾ മുതൽക്കാണ്. തൃക്കാക്കരയപ്പനെ എഴുന്നള്ളിയിരുത്താൻ വേണ്ടിയാണ് അത്തപൂക്കളം ഒരുക്കുന്നതെന്നും ഐതിഹ്യമുണ്ട്.

മഴ തോർന്ന്, വെയിൽ പരക്കുമ്പോൾ തൊടികളിൽ പൂമൊട്ടുകളുടെ പുഞ്ചിരി കാണാം. ഓണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം. ചിങ്ങമാസത്തിലെ അത്തത്തിലാണ് സാധാരണഗതിയിൽ ഓണാഘോഷത്തിന്റെ ആരംഭമെങ്കിലും ഇത്തവണ അത്തം കർക്കടകം മുപ്പത്തിയൊന്നിനാണ്. ചിങ്ങത്തിൽ തന്നെ തിരുവോണം ആഘോഷിക്കേണ്ടതിനാലാണ് കർക്കടകത്തിലെ അത്തം മുതൽ ഓണാഘോഷം തുടങ്ങുന്നത്. അതുപ്രകാരം അത്തം പത്തിനല്ല, പതിനൊന്നിനാണ് ഇത്തവണ തിരുവോണം. കള്ളവും ചതിയും പൊളിവചനങ്ങളുമില്ലാതിരുന്ന, സമ്പൽസമൃദ്ധമായ കാലത്തിന്റെ ഓർമ്മ പുതുക്കലാണ് ഓരോ ഓണക്കാലവും.

തുമ്പയും മുക്കുറ്റിയും കണ്ണാന്തളിയും മന്ദാരവും ശംഖുപുഷ്പവും ചെണ്ടുമല്ലിയുമൊക്കെ പൂക്കളങ്ങളിൽ നിറയുമ്പോൾ നിറവും സൗരഭ്യവും പരക്കുന്നത് മലയാളി മനസ്സുകളിൽ കൂടിയാണ്. കാർഷികസംസ്‌കൃതിയുടെ പഴയ നല്ല നാളുകളുടെ ഓർമ്മകളിലേക്കുള്ള ഒരു സഞ്ചാരം കൂടിയാണ് നമുക്ക് ഓണദിനങ്ങൾ. ഓണത്തിന്റെ നിറസമൃദ്ധിയിലേക്കും സമ്പന്നതയിലേക്കും കടക്കുമ്പോൾ കഷ്ടനഷ്ടങ്ങളുടെ വേദനകൾ അനുഭവിക്കുന്നവരെ നാം കാണാതിരുന്നു കൂടാ. അവരെക്കൂടി പ്രാർത്ഥനകളിൽ ഉൾച്ചേർത്തു കൊണ്ടാകട്ടെ നമ്മുടെ ഓണാഘോഷം.

Back To Top
onwin