
തിരുവനന്തപുരം: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിലെ കോടതി വിധിയ്ക്കെതിരെ പരോക്ഷ വിമർശനവുമായി കവി കുരീപ്പുഴ ശ്രീകുമാർ. ആധിജീവിതം എന്ന തന്റെ കവിത ഫെയ്സ്ബുക്കിൽ പങ്കുവെച്ചു കൊണ്ടാണ് കോടതി നടപടിയെ അദ്ദേഹം വിമർശിച്ചത്.
ആധിജീവിതം
ബസ്റ്റോപ്പിൽ നിന്ന കോളേജ് യുവതിയെ
ഒളിഞ്ഞുനിന്നു കല്ലെറിഞ്ഞു പൂവാലൻ
നെറ്റിയിലും ഹൃദയത്തിലും
മുറിവേറ്റ അവൾ കോടതിയിലേക്കോടി
കോടതി കല്ലിനെ ശിക്ഷിച്ചു.
