
സംസ്ഥാനത്തെ വിദ്യാർത്ഥികൾ അടക്കമുള്ള സാധാരണ യാത്രക്കാർക്ക് കുറഞ്ഞ നിരക്കിൽ യാത്രാസൗകര്യമൊരുക്കിയും, സർക്കാരിന് യാതൊരു മുതൽ മുടക്കുമില്ലാതെ പതിനായിരക്കണക്കിന് ബസ് തൊഴിലാളികൾക്ക് തൊഴിൽ നൽകിയും കോടിക്കണക്കിന് രൂപ വർഷംതോറും മുൻകൂറായി നികുതികൾ നൽകിയും കിട്ടാവുന്നിടത്ത് നിന്നെല്ലാം കടം വാങ്ങി ഒരു സ്വയം തൊഴിൽ എന്ന നിലയിൽ സർവീസ് നടത്തി വരുന്ന സ്വകാര്യ ബസ് വ്യവസായം ഗതാഗത വകുപ്പിൻ്റെ അശാസ്ത്രീയമായ ഗതാഗത നയം കാരണം പതിനഞ്ചു വർഷം മുമ്പ് 34000 സ്വകാര്യ ബസുകൾ ഉണ്ടായിരുന്നത് നിലവിൽ 8000ത്തിൽ താഴെ ആയി ചുരുങ്ങിയിരിക്കുകയാണ്
ഈ സാഹചര്യത്തിൽ പറയുന്ന അടിയന്തിര ആവശ്യങ്ങൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് മുഖ്യമന്ത്രി അടക്കമുള്ള മുഴുവൻ മന്ത്രിമാർക്കും നിവേദനങ്ങൾ നൽകുകയും നിരാഹാരസമരം, ധർണ, പ്രതിഷേധമാർച്ച്, പ്രതിഷേധ സംഗമംമുതലായ പ്രക്ഷോഭങ്ങൾ നടത്തിയതിന് ശേഷവും സർക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു നടപടികളും ഇല്ലാതെ സർവീസ് നടത്താൻ കഴിയാത്തതി നാൽ വരുന്ന ജൂലായ് 8 ന് ചൊവ്വാഴ്‌ച ഒരു ദിവസം സൂചനയായും ജൂലായ് 22 മുതൽ അനിശ്ചിത കാലത്തേക്കും സർവീസ് നിർത്തി വെക്കാൻ ബസുടമ സംഘടനകളുടെ കൂട്ടാഴ്‌മയായ ബസുട സംയുക്ത സമിതി തീരുമാനിച്ചിരിക്കുന്നു
- ദീർഘകാലമായി സർവീസ് നടത്തിക്കൊണ്ടിരിക്കുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെയും ദീർഘ ദൂര ബസുകളുടെയും പെർമിറ്റുകൾ അതേപടി യഥാസമയം പുതുക്കി നൽകുക.
ദീർഘകാലമായി സർവീസ് നടത്തിക്കൊണ്ടിരിക്കുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെയും, ദീർഘ ദൂര ബസുകളുടെയും പെർമിറ്റുകൾ 858298 പുതുക്കിനൽകേണ്ടതായ സമയത്ത് അതേപടി പുതുക്കി നൽകേണ്ടതില്ലെന്നു മേൽ പെർമിറ്റുകൾ വർഷംതോറും രണ്ടായിരം കോടി രൂപ വീതം സർക്കാരിന് നഷ്ടം വരുത്തുന്ന കെ.എസ്.ആർടി .സിക്ക് മാത്രമായിരിക്കുമെന്ന് വ്യക്തമാക്കി കൊണ്ട് ബസ്സുടമ സംയുക്ത സമിതി
നിയമത്തിന് വിരുദ്ധമായി സർക്കാർ പുറത്തിറക്കിയ ലാപനം ഹൈക്കോടതി സിങ്ക്ൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും അസ്ഥിരപ്പെടുത്തിയിട്ടും മേൽ കാറ്റഗറിയിൽ ബസുകളുടെ പെർമിറ്റുകൾ യഥാസമയം പുതുക്കി നൽകാത്തതിനാൽ മലയോര മേഖലയിലും ഗ്രാമീണ മേഖലയിലും മേൽ ബസുകളെ ആശ്രയിച്ചിരുന്ന യാത്രക്കാർക്ക് ലഭിച്ചു കൊണ്ടിരുന്ന യാത്രാ സൗകര്യവും മേൽ ബസുകളിൽ ജോലി ചെയ്‌തിരുന്ന തൊഴിലാളികൾക്ക് ഉണ്ടായിരുന്ന തൊഴിലും നഷ്ടപ്പെട്ടിരിക്കുകയാണ്

- അർഹതപ്പെട്ട വിദ്യാർത്ഥികൾക്ക് മാത്രം കൺസഷൻ ലഭ്യമാക്കുകയും വിദ്യാർത്ഥികളുടെ യാത്ര നിരക്ക് കാലോ ചിതമായി വർദ്ധിപ്പിക്കുകയും ചെയ്യുക.
സ്വകാര്യ ബസുകളിലെ യാത്രക്കാരിൽ പകുതിയിലധികവും വിദ്യാർത്ഥികൾ ആയതിനാലും വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് പതിമൂന്ന് വർഷമായി യാതൊരു വർദ്ധനവും വരുത്താത്തതിനാലും ബസുകളിൽ നിന്ന് ലഭിക്കുന്ന ദിവസ വരുമാനം ഡീസൽ അടിക്കാനോ തൊഴിലാളികൾക്ക് മാന്യമായ വേതനം നൽകാനോ പോലും തികയുന്നില്ല. അംഗികാരമില്ലാത്ത കോഴ്സുകൾക്കും വിദ്യാർഥികൾക്ക് സാമ്പത്തികമായോ സ്ഥാപനങ്ങളിലും ຂອອസാമൂഹ്യമായോ യാതൊരു മാനദണ്ഡങ്ങളുമില്ലാതെ കൺസഷൻ നൽകേണ്ട അവസ്ഥയിലാണ് ബസുടമകൾ.
സർക്കാർ നിശ്ചയിച്ച ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷനും ഡോ രവി രാമൻ കമ്മിഷനും വിദ്യാർത്ഥികളുടെ യാത്ര നിരക്ക് വർദ്ധിപ്പിക്കാതെ ബസ് വ്യവസായം നിലനിൽക്കില്ല എന്ന് സർക്കാരിന് പല പ്രാവശ്യങ്ങളിലായി റിപ്പോർട്ട് നൽകിയിട്ടും മേൽ റിപ്പോർട്ടുകൾ നടപ്പിലാക്കാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല.
അതു പോലെ സ്വകാര്യ ബസുകളിലും കെ.എസ്.ആർ.ടി.സിയിലും ഒരുപോലെ സ്പോട്ട് ടിക്കറ്റ് സമ്പ്രദായം നടപ്പിലാക്കണമെന്ന് ഞങ്ങൾ സർക്കാരിനോട് ആവശ്യപ്പെടുന്നു.
- തൊഴിലാളികൾക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നടപടി പിൻവലിക്കണം.
ബസുകളിൽ തൊഴിലെടുക്കുന്ന ജീവനക്കാർ ഏതെങ്കിലും രാഷ്ട്രീയ സംഘടനകളിലോ സാമൂഹ്യ സംഘടനകളിലോ അംഗങ്ങളായിരിക്കുമെന്നതിനങന്റ അത്തരം സംഘടനകൾ നടത്തുന്ന സമരങ്ങളിൽ പങ്കെടുത്തതിൻ്റെ പേരിലും റോഡ് അപകടങ്ങളുടെ പേരിലും കേസുകൾ ഉണ്ടാവാൻ സാദ്ബസ്സുടമ സംയുക്ത സമിതി
അന്യ സംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യാതെ ജീവനക്കാർ ഉള്ള ഏക തൊഴിൽ മേഖലയാണ് ബസ് വ്യവസായം. മലയാളികൾ മാത്രം
അന്യ സംസ്ഥാനങ്ങളിൽ നിന്ന് കൊടും ക്രിമിനൽ കേസുകളിൽ പ്രതിയായി ഒളിവിൽ കഴിയുന്നവർക്ക് പോലും പി.സി.സി എടുക്കാതെ എവിടെയും ജോലി ചെയ്യാമെന്നിരിക്കെ ബസ് തൊഴിലാളികൾക്ക് മാത്രം പി.സി.സി നിർബന്ധമാക്കുന്നത് ബസ് ജീവനക്കാരെ സാമ്യൂഹ്യ ദ്രോഹികളാണെന്ന പൊതുബോധം സൃഷ്ടിക്കാൻ മാത്രമേ ഉപകരിക്കുകയുള്ളു എന്ന് മാത്രമല്ല ജോലി ചെയ്യാൻ ജീവനക്കാരില്ലാത്ത സാഹചര്യവുമുണ്ടാവുന്നതാണ്. ആയതിനാൽ ബസ് ജീവനക്കാർക്ക് പി.സി സി നിർബന്ധമാക്കിയ നിയമം പിൻവലിക്കണം.
- ഇ ച ലാൻ വഴി അമിത പിഴ ചുമത്തുന്നത് അവ സാനി പ്പിക്കണം.
ബസ് ജീവനക്കാരെയോ, ബസ് ഉടമകളെയോ അവർ ചെയ്‌ത കുറ്റം എന്തെന്ന് പോലും ബോദ്ധ്യപ്പെടുത്താതെയും അവരെ ഹിയറിങ് നടത്താ തെയും മറഞ്ഞിരുന്ന് ഫോട്ടോ എടുത്ത് ഇ ചലാൻ വഴി അമിത അവസാനിപ്പിക്കണം. പിഴ ഈടാക്കുന്ന നടപടി
- വില പിടിപ്പുള്ള എലക്ട്രോണിക് ഉപകരണങ്ങൾ അടിച്ചേൽപിക്കുന്ന നടപടി അവസാനിപ്പിക്കുക.
സ്‌റ്റേജ്‌കാര്യേജുകളിൽ മാത്രം ജി.പി.എസ്. സ്‌പീഡ് ഗവർണ്ണർ.കേമറകൾ മുതലായ വില പിടിപ്പുള്ള എലക്ട്രോണിക് ഉപകരണങ്ങൾ അടിച്ചേൽപ്പിക്കുന്ന ഗതാഗതവകുപ്പിന്റെ നടപടികൾ അവസാനിപ്പിക്കുക.
ബസ് ചാർജ് വർദ്ധനവ് ആവശ്യപ്പെട്ട് കൊണ്ടുള്ളതല്ല ഈ സമരമെന്ന് സർക്കാരിനെയും പൊതുസമൂഹത്തെയും പ്രത്യേകം അറിയിക്കുകയാണ്.
മുകളിൽ പറ ഞ്ഞ അടിയന്തിരാവശ്യങ്ങൾ എത്രയും പെട്ടെന്ന നടപ്പിലാക്കി ബസുടമകളെയും ബസ് ജീവനക്കാരെയും ഒരു ബസ് സമരത്തിലേക്ക് തള്ളിവിടരുതെന്ന് ഞങ്ങൾ സർക്കാരിനോടാ വശ്യപ്പെടുന്നു.
പത്ര സമ്മേളനത്തിൽ സംയുക്ത സമിതി ചെയർമാൻ ഹംസ ഏരിക്കുന്നൻ ജനറൽ കൺവീനർ ടി ഗോപിനാഥ് ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷൻ പ്രസിഡണ്ട് കെ.കെ. തോമസ്, എന്നിവർ പങ്കെടുത്തു