Flash Story
മേഘാലയയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്തു കേരളം ക്വാർട്ടറിൽ കടന്ന്
സര്‍ക്കാര്‍ ജീവനക്കാർക്ക് കൈനിറയെ; ശമ്പള പരിഷ്കരണത്തിന് കമ്മീഷൻ, ഡിഎ കുടിശ്ശിക പൂർണ്ണമായും നൽകും
കാലി ഖജനാവുളള സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനങ്ങൾ ജനങ്ങൾ വിശ്വസിക്കില്ല: ബി ജെ പി
കേരള ബജറ്റ് 2026 – 27
ക്ഷേമ പെന്‍ഷനായി 14,500 കോടി; സ്ത്രീ സുരക്ഷാ പെന്‍ഷന് 3,820 കോടി; കരുതല്‍ തുടര്‍ന്ന് സര്‍ക്കാര്‍
മാജിക് ബജറ്റായിരിക്കില്ല അവതരിപ്പിക്കുകയെന്നും പ്രായോഗിക ബജറ്റായിരിക്കുമെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ
വികസിത കേരളത്തിനായുള്ള ബജറ്റ് ആവണം സംസ്ഥാന സർക്കാർ അവതരിപ്പിക്കേണ്ടത് :-ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ
കോർപ്പറേഷൻ്റെ കരട് വികസന രേഖ അവതരിപ്പിച്ച് മേയർ

നിലമ്പൂരിൽ പിവി അൻവറിനെ സ്ഥാനാര്‍ഥിയായി ഔദ്യോ​ഗകമായി പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. നിലമ്പൂരില്‍ മല്‍സരിക്കുമെന്ന് പി.വി.അന്‍വര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം. നാളെ നാമ‌നിര്‍ദേശപത്രിക സമര്‍പ്പിക്കും.‌‌ മുൻ എംഎൽഎയ്ക്ക് വീണ്ടും മത്സരിക്കാൻ സമർപ്പിക്കേണ്ട രേഖയായ ബാധ്യത രഹിത സർട്ടിഫിക്കറ്റ് നിയമസഭ സെക്രട്ടറിയേറ്റിൽ നിന്നും അൻവർ കൈപ്പറ്റിയിട്ടുണ്ട്.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും വിഡി സതീശൻ നയിക്കുന്ന യുഡിഎഫിലേക്കില്ലെന്നുമായിരുന്നു കഴിഞ്ഞ ദിവസം പിവി അൻവർ പ്രതികരിച്ചിരുന്നത്. തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് ആഗ്രഹമുണ്ടെന്നും എന്നാൽ തന്റെ കയ്യിൽ അതിനുള്ള പണമില്ലെന്നുമായിരുന്നു അൻവർ പറഞ്ഞിരുന്നത്.

എന്നാൽ വൈകുന്നേരത്തോടെ അൻവർ മത്സരിക്കാൻ ആലോചനയുള്ളതായി സൂചിപ്പിച്ചു. പിന്നാലെയാണ് പ്രഖ്യാപനം നടത്തിയത്. അതിനിടെ അൻവറിന്റെ ഒതായിയിലെ വീട്ടിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ അർദ്ധരാത്രിയിൽ എത്തി കൂടിക്കാഴ്ച നടത്തിയത് വലിയ വിവാദമായിരുന്നു.

Back To Top