Flash Story
ശബരിമല വിപുലമായ മുന്നൊരുക്കങ്ങളുമായി കെഎസ്ആർടിസി
റോക്കറ്റ് റെവല്യൂഷൻ”: ലോക ബഹികാരാശ വാ​രാഘോഷത്തിന് വിഎസ്എസ്‌സിയിൽ സമാപനം
കനറാ ബാങ്ക് തിരുവനന്തപുരം സർക്കിൾ ഹെഡായി സന്തോഷ് വി. എസ്. ചുമതലയേറ്റു
കനറാ ബാങ്ക് തിരുവനന്തപുരം സർക്കിൾ ഹെഡായി സന്തോഷ് വി. എസ്. ചുമതലയേറ്റു
രാഷ്‌ട്രീയ ഏകത ദിവസ്: ലഹരിക്കെതിരെ മോട്ടോർ വാഹന റാലി
എറണാകുളം റെയിൽവേ സ്റ്റേഷനിൽ 11 കിലോ കഞ്ചാവ് RPF പിടികൂടി
ബിജെപി യുടെ സേവാ ജ്യോതി യാത്ര രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു
റിഥം വെർച്വൽ പ്ലേറ്റ്ഫോം ഉദ്ഘാടനവും ലോഗോ പ്രകാശനവുംമന്ത്രി അഡ്വ. വി.ഇ അബ്ദുൾ ഗഫൂർ നിർവ്വഹിച്ചു
കെഎസ്ആർടിസിയുടെ കാർഗോ സർവീസിന് ഗംഭീര തുടക്കം;ആദ്യ സർവീസിൽ കൊണ്ടുപോയത് ഒരു ടൺ മൊബൈൽ ഫോണുകൾ. ചരിത്രപരമായ ചുവടുവയ്പ്പെന്ന് ഗതാഗത മന്ത്രി സി.പി ജോൺ:

തിരുവനന്തപുരം: കൗൺസിലർ ആർ ശ്രീലേഖയുടെ രാജി ബിജെപിയെ പ്രതിരോധത്തിലാക്കിയെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ് ട്വന്റിഫോറിനോട്. മനഃപ്പൂർവ്വം പാർട്ടിയെ ശ്രീലേഖ പ്രതിസന്ധിയിലാക്കിയിട്ടില്ല. ശ്രീലേഖ തന്നെ പ്രശ്‌നം പരിഹരിച്ചു. ശ്രീലേഖയുടെ മാനസികാവസ്ഥയാണ് ഗ്രൂപ്പിൽ മെസേജിടാൻ കാരണം. രാജിയിലൂടെ കോർപറേഷനെ പ്രതിസന്ധിയിലാക്കാം എന്ന ലക്ഷ്യം ശ്രീലേഖക്കില്ലായിരുന്നെന്നും എസ് സുരേഷ് പറഞ്ഞു.

രാജി പ്രഖ്യാപനം നടത്തിയതിൽ പാർട്ടിക്ക് വിഷമമുണ്ടെന്നും പ്രശ്നം വ്യക്തമായി പരിഹരിച്ചുവെന്നും എസ് സുരേഷ് വ്യക്തമാക്കി. അതേസമയം ആർ ശ്രീലേഖയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കൂടിക്കാഴ്ച നടത്തും. രാജി പ്രഖ്യാപിച്ച് ബിജെപിയെ മുൾമുനയിൽ നിർത്തിയ ശ്രീലേഖയുമായി നേതാക്കൾ നടത്തിയ ചർച്ചയ്ക്കൊടുവിലാണ് രാജി പിൻവലിക്കാൻ തയ്യാറായത്. നേരത്തെ നൽകിയ ഉറപ്പൊന്നും നേതൃത്വം പാലിച്ചില്ലെന്ന വിമർശനം ആർ ശ്രീലേഖക്ക് ഉണ്ടായിരുന്നു. എന്നാൽ ചില വാഗ്ദാനങ്ങൾ രാജി പിൻവലിച്ചതിന് പിന്നാലെ നേതൃത്വം മുന്നോട്ടുവച്ചിട്ടുണ്ടെന്നാണ് വിവരം.

Back To Top
onwin