
സ്വര്‍ണ്ണക്കൊള്ളക്കെതിരെ സമരം ശക്തമാക്കും.
രക്തസാക്ഷി ഫണ്ടുതട്ടിയെടുത്തവരെപ്പോലും സിപിഎം സംരക്ഷിക്കുന്നു
എല്ലാ സമുദായങ്ങളോടും കോണ്‍ഗ്രസിന് അടുത്ത ബന്ധം
ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട സമരങ്ങള്‍ ശക്തമാക്കാനാണ് കോണ്‍ഗ്രസ് പാര്‍ട്ടി തിരുമാനിച്ചിട്ടുള്ളത്. അതിന്റെ ഭാഗമായി സെക്രട്ടറിയേറ്റ് പടിക്കല്‍ മാര്‍ച്ചും ധര്‍ണ്ണയും ഉണ്ടായിരുന്നു. മറ്റു പതിമൂന്ന് ജില്ലകളിലും ഇത്തര്ത്തിലുള്ള പ്രതിഷേധങ്ങള്‍ അരങ്ങേറി.
സിപിഎമ്മിന്റെ നാ്‌ല് നേതാക്കള്‍ ഈ കേസില്‍ ജയിലില്‍ ആണ്.എന്നിട്ടും അവരുടെ പേരില്‍ നടപടിയില്ല. സ്വര്‍ണ്ണക്കൊള്ള നടത്തിയ ആളുകളെ പരിപൂര്‍ണ്ണമായി സംരക്ഷിക്കാന്‍ ശ്രമിക്കുന്നു. രക്തസാക്ഷി ഫണ്ട് മുക്കിയ ആളുകളെ പരമാവധി സംരക്ഷിക്കാന്‍ ശ്രമിക്കുന്നു. അത് വെളിയില്‍ പറഞ്ഞ കുഞ്ഞികൃഷ്ണനെ പോലെയുള്ള കമ്മ്യൂണിസ്റ്റുകാരുടെ പേരില്‍ നടപടിയെടുക്കുന്നു.
മുന്‍ ദേവസ്വം മന്ത്രിയെയും മുന്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷനെയും ചോദ്യം ചെയ്യണം.അങ്ങിനെയെങ്കില്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരും. എന്നാല്‍ അവരുടെ അറസ്റ്റ് അടക്കമുള്ള കാര്യങ്ങളിലേക്ക് പോകുന്നില്ല. അപ്പോഴാണ് എസ് ഐടിയുടെ മുകളില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ചെലുത്തുന്ന സമ്മര്‍ദ്ദങ്ങള്‍ പുറത്ത് വരുന്നത്.എസ്.ഐ.ടിയെ ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്, ആ എസ്.ഐ.ടി ഇപ്പോള്‍ സമ്മര്‍ദ്ദത്തിന് വശംവദരാകുന്നു എന്നുള്ളതാണ് ഏറ്റവും ദൗര്‍ഭാഗ്യകരമായ ഒരു കാര്യം.
എന്‍.എസ്.എസിനോടും എസ്.എന്‍.ഡി.പിയോടും മുസ്ലിം സംഘടനകളോടും ക്രൈസ്തവ സംഘടനകളോടും മൊക്കെ കോണ്‍ഗ്രസിന് നല്ല ബന്ധമാണ്. സമൂഹത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ സ്വാഭാവികമായും ഈ സമുദായ സംഘടനകളോടും അവരുടെ നേതൃത്വത്തോടുംഒക്കെ നല്ല ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കേണ്ടതുണ്ട്്. എല്ലാവരുമായും ആ നല്ല ബന്ധങ്ങള്‍ തുടരും.
