Flash Story
മാധുരി എന്ന ആനക്കായി ഒരു പ്രദേശമാകെ പ്രക്ഷോഭത്തിൽ
എന്‍ജിനീയറിങ് കോളജിൻ്റെ ബസ്സിടിച്ച് കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.കെ.ജോര്‍ജ്ജ് മരിച്ചു
മെസി കേരളത്തിലേക്ക് വരില്ലെന്ന് സ്ഥിരീകരിച്ച് കായിക മന്ത്രി വി.അബ്ദുറഹിമാന്‍
സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ വരുന്നു; നാളെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, ഇന്ന് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്
അധിക ലഗേജിനെ ചൊല്ലി തർക്കം; ശ്രീനഗറിൽ സ്പൈസ് ജെറ്റ് ജീവനക്കാരെ മർദ്ദിച്ച് സൈനിക ഉദ്യോഗസ്ഥൻ
പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ് റോഡ് പരിപാലനം വിലയിരുത്തുന്നതിനായി ചേർന്ന യോഗം
ശ്രേഷ്ഠ കാതോലിക്ക ബാവ മുഖ്യമന്ത്രിയെ സന്ദർശിച്ചു
ഖരമാലിന്യ സംസ്കരണ പ്ലാൻ്റുകൾ അഞ്ച് മാസത്തിനകം : മന്ത്രി എംബി രാജേഷ്
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

കേരളത്തിൻ്റെ ദീർഘകാലമായുള്ള സ്വപ്ന പദ്ധതിയായ അങ്കമാലി-ശബരി റെയിൽപാത യാഥാർത്ഥ്യമാക്കാൻ തീരുമാനിച്ച കേന്ദ്രം സംസ്ഥാന സർക്കാരുകൾ കേരളത്തിന്റെ വികസന സ്വപ‌നങ്ങൾക്ക് പുത്തൻ ഊർജ്ജം പകർന്നെന്നും, മുഖ്യമന്ത്രി പിണറായി innom m അഭിനന്ദിക്കുന്നുയെന്നും ഹിൽ ഇന്റഗ്രേറ്റഡ് ഡെവലപ്പ്മെന്റ് ഫൗണ്ടേഷൻ (ഹിൽഡെഫ്)ജന.സെക്രട്ടറി അശ്വന്ത് ഭാസ്ക‌ർ,

അങ്കമാലി മുതൽ തിരുവനന്തപുരം വരെയുള്ള വിവിധ ആക്ഷൻ കമ്മിറ്റികളുടെയും ഹിൽഡെഫിന്റെയും നിരന്തര പരിശ്രമം സർക്കാരുകളെ കൊണ്ട് ഈ തീരുമാനത്തി ലെത്തിക്കുവാൻ കഴിഞ്ഞിട്ടുണ്ട്.

പദ്ധതിക്കായി കേന്ദ്ര വിദഗ്‌ധസംഘം കേരളത്തിൽ എത്തുമെന്നും, ഭൂമി ഏറ്റെടുക്കൽ നടപടികളോടെ ഔദ്യോഗിക പ്രവൃത്തികൾ ജൂലൈ മാസത്തിൽ ആരംഭിക്കുമെന്നുമുള്ള റെയിൽവേയുടെ ചുമതല വഹിക്കുന്ന മന്ത്രി വി. അബ്ദു റഹ്മാൻ്റെ പ്രഖ്യാപനം മലയോര ജനത കേട്ടത് വളരെ ആവേശത്തിലും ആഹ്ലാദത്തിലും ആണ്. ശബരി റെയിൽവേ എന്നത് കേരളത്തിന് ലഭിക്കുന്ന പുതിയൊരു റെയിൽവേ പദ്ധതി എന്നു മാത്രമല്ല. മറിച്ച് രാജ്യത്തിന്റെ തന്നെ പദ്ധതിയാണ്. ടൂറിസം വാണിജ്യം തീർഥാടനം തുടങ്ങി എല്ലാ മേഖലകളിലും രാജ്യത്തിന് മുന്നേറാൻ കഴിയുന്നതാണ് നിർദിഷ്ട ശബരി റെയിൽവേ നിർദിഷ്ട ശബരിമല വിമാനത്താവളം കൂടി യാഥാർത്ഥ്യമാകുമ്പോൾ ലോകത്തിന്റെ ഭൂപടത്തിൽ ഇടംപിടിക്കും നമ്മുടെ മലയോര പ്രദേശം.പദ്ധതി കേരളത്തിന്റെ അടിസ്ഥാന

സൗകര്യ വികസനത്തിന് പുതിയൊരു ദിശാബോധം നൽകുമെന്നതിൽ സംശയമില്ല. പതിറ്റാണ്ടുകളായി കേരളജനത നെഞ്ചേറ്റിയ ഈ പദ്ധതി യാഥാർത്ഥ്യ മാകുന്നതിലൂടെ ശബരിമല തീർത്ഥാടകർക്കും മലയോര നിവാസികൾക്കും ഉള്ള ഗുണങ്ങൾ സ്വ‌പ്ന തുല്യമാണ്.

നിലവിൽ എരുമേലിയിൽ റെയിൽപാതയുടെ ആസൂത്രണം. അവസാനിക്കുന്ന രീതിയിലാണ് ഇത് ശബരിമല തീർത്ഥാടകർക്ക് ശബരിമല ഗുണകരമാകുമെങ്കിലും, കേരളത്തിൻറെ തെക്കൻ പ്രദേശങ്ങളുടെ വികസന സാധ്യതകളെ പൂർണ്ണമായി പ്രയോജനപ്പെടുത്തുന്നതിൽ ഇത് പരിമിതപ്പെടുത്തുന്നു.

വിഴിഞ്ഞം തുറമുഖം പദ്ധതി അതിവേഗം യാഥാർത്ഥ്യമായി കൊണ്ടിരിക്കു ന്നതിനാൽ, രണ്ടാംഘട്ടമായി മാത്രമേ എരുമേലിയിൽ നിന്ന് വിഴിഞ്ഞത്തേക്ക് ശബരി റെയിൽവേ നീട്ടുകയുള്ളൂ എന്ന തീരുമാനത്തിൽ നിന്ന് സർക്കാർ പിൻതിരിയണം. വിഴിഞ്ഞം പോർട്ട് പൂർത്തീകരണത്തോടെതന്നെ ശബരി റെയിൽവേ പദ്ധതിയും തിരുവനന്തപുരം വിഴിഞ്ഞം വരെ പൂർത്തീകരിക്കാനുള്ള നടപടികളും സർക്കാർ കൈക്കൊള്ളണമെന്നും രാജ്യത്തിന്റെ വികസനത്തിന് വഴിവയ്ക്കുന്ന ശബരി റെയിൽവേയും ശബരിയുടെ വിമാനത്താവളവും പൂർത്തീകരിക്കുന്നതിന് ഹിൽഡഫ് മുന്നിട്ടിറങ്ങുമെന്നും പത്രസമ്മേളനത്തിൽ പറഞ്ഞു.

അശ്വന്ത് ഭാസ്ക്‌കർ

ജന. സെക്രട്ടറി, ഹിൽഡെഫ്

4 ജൂൺ 2025, തിരുവനന്തപുരം.

S

TC 9-2080 Kurup’s, Lane Sathamangalam PO, Thiruvananthapuram 695 010. Kerala

0471 4610011/8547059212

Back To Top