
ശബരിമല സ്വർണ തട്ടിപ്പിൽ കേസിൽ കേസെടുത്തു. ഉണ്ണികൃഷ്ണൻ പോറ്റി ഒന്നാം പ്രതിയാക്കിയാണ് ക്രൈംബ്രാഞ്ച് ആസ്ഥാനത്തു നിന്ന് കേസെടുത്തിരിക്കുന്നത്. ദേവസ്വം ജീവനക്കാരും പ്രതികളാണ്. ഉണ്ണികൃഷ്ണൻ പോറ്റിയടക്കം പത്ത് പേരെയാണ് കേസിൽ പ്രതി ചേർത്തിരിക്കുന്നത്. കവർച്ച, വിശ്വാസ വഞ്ചന, ഗൂഢാലോചന കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. രണ്ട് എഫ് ഐ ആറാണ് ഇട്ടിരിക്കുന്നത്. രണ്ടിലും ഉണ്ണികൃഷ്ണൻ പോറ്റിയാണ് ഒന്നാം പ്രതി. കേസ് പ്രത്യേക സംഘത്തിന് കൈമാറും.
ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിട്ടുള്ളത്. ദേവസ്വം ബോർഡിലെ മുരാരി ബാബു ഉൾപ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥരും കേസിൽ പ്രതികളാണ്.ഉണ്ണികൃഷ്ണൻ പോറ്റിയുടെ രണ്ട് സുഹൃത്തുക്കളും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. കസ്റ്റഡി അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നാണ് സൂചന.
ഡിജിപിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടുള്ളത്. എസ്ഐടി സംഘം പത്തനംതിട്ട കേന്ദ്രീകരിച്ച് ക്യാമ്പ് ചെയ്‌ത് നാളെ മുതൽ അന്വേഷണം ആരംഭിക്കും. സ്മാർട്ട് ക്രീയേഷൻസ് ഉൾപ്പടെ കേസിൽ പ്രതികളായതിനാൽ സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കും. ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ അതെ രീതിയിൽ തന്നെ എഫ്‌ഐആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്