Flash Story
ശബരിമല വിപുലമായ മുന്നൊരുക്കങ്ങളുമായി കെഎസ്ആർടിസി
റോക്കറ്റ് റെവല്യൂഷൻ”: ലോക ബഹികാരാശ വാ​രാഘോഷത്തിന് വിഎസ്എസ്‌സിയിൽ സമാപനം
കനറാ ബാങ്ക് തിരുവനന്തപുരം സർക്കിൾ ഹെഡായി സന്തോഷ് വി. എസ്. ചുമതലയേറ്റു
കനറാ ബാങ്ക് തിരുവനന്തപുരം സർക്കിൾ ഹെഡായി സന്തോഷ് വി. എസ്. ചുമതലയേറ്റു
രാഷ്‌ട്രീയ ഏകത ദിവസ്: ലഹരിക്കെതിരെ മോട്ടോർ വാഹന റാലി
എറണാകുളം റെയിൽവേ സ്റ്റേഷനിൽ 11 കിലോ കഞ്ചാവ് RPF പിടികൂടി
ബിജെപി യുടെ സേവാ ജ്യോതി യാത്ര രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു
റിഥം വെർച്വൽ പ്ലേറ്റ്ഫോം ഉദ്ഘാടനവും ലോഗോ പ്രകാശനവുംമന്ത്രി അഡ്വ. വി.ഇ അബ്ദുൾ ഗഫൂർ നിർവ്വഹിച്ചു
കെഎസ്ആർടിസിയുടെ കാർഗോ സർവീസിന് ഗംഭീര തുടക്കം;ആദ്യ സർവീസിൽ കൊണ്ടുപോയത് ഒരു ടൺ മൊബൈൽ ഫോണുകൾ. ചരിത്രപരമായ ചുവടുവയ്പ്പെന്ന് ഗതാഗത മന്ത്രി സി.പി ജോൺ:

നീണ്ടകരയില്‍ മത്സ്യത്തൊഴിലാളിയായ ഗൗതംകൃഷ്ണയെ കാണാതായ സംഭവത്തില്‍ തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുകയാണെന്ന് വനം- വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബിജോണ്‍. ഗൗതമിന്റെ അമ്മ രേഷ്മയെ സന്ദര്‍ശിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോസ്റ്റ് ഗാര്‍ഡും കോസ്റ്റല്‍ പൊലീസും ഇതര സര്‍ക്കാര്‍ സംവിധാനങ്ങളും തിരച്ചിലിനായുണ്ട്. ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയും ആരംഭിച്ചു. ഹെലികോപ്റ്റർ അടക്കമുള്ള എല്ലാ സംവിധാനങ്ങളും തെരച്ചിലിനായി ഉപയോഗിക്കാൻ നേവിയും തയ്യാറായിട്ടുണ്ട്. കടല്‍ പ്രതിഭാസങ്ങളുമായി ബന്ധപ്പെട്ട ദുരന്തനിവാരണ നടപടിക്രമങ്ങള്‍ പരിഷ്‌കരിക്കുന്നതിന് തീരുമാനിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ മികവുറ്റ സംവിധാനങ്ങളും പരിഗണനയിലാണ്. മത്സ്യത്തൊഴിലാളികളുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനും ശ്രമിക്കും. മറൈന്‍ എയര്‍ ആംബുലന്‍സുകള്‍ ദുരന്തമുഖങ്ങളില്‍ ലഭ്യമാക്കും. ജില്ലയിലെ തീരമേഖലയില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ കൂടുതല്‍ സൗകര്യങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കുന്നതിന് ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മരണപ്പെട്ടവരുടെ കുടുംബത്തിന് മതിയായ സാമ്പത്തിക സഹായം ഉറപ്പുവരുത്തുന്നതിന് സർക്കാർ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ജില്ലാ കളക്ടർ ആനി ജൂലാ തോമസ്, ഫിഷറീസ് ഡയറക്ടർ ചെൽസ സിനി, നീണ്ടകര പഞ്ചായത്ത് പ്രസിഡന്റ് ശിവലാൽ, ചവറ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനന്ദ് എസ്. മുണ്ടകത്തിൽ, യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ കോലത്ത് വേണുഗോപാൽ, കൺവീനർ അഡ്വ. ജസ്റ്റിൻ ജോൺ, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ കൊണ്ടോടിയിൽ മണികണ്ഠൻ, ധീവര സഭ ജില്ലാ പ്രസിഡന്റ് യു. രാജു തുടങ്ങിയവർ പങ്കെടുത്തു.

Back To Top
onwin