Flash Story
ഹിജാബ് വിവാദം; പള്ളുരുത്തി സെന്‍റ് റീത്താസ് സ്കൂളിൽ നിന്ന് രണ്ട് കുട്ടികള്‍ കൂടി പഠനം നിര്‍ത്തുന്നു
കളിക്കളം 2025ൽ മെഡൽ നേട്ടവുമായി സഹോദരങ്ങൾ
പ്രകൃതികൃഷി രീതിയിൽ കൃഷിയിറക്കിയ നെൽകൃഷിയുടെ വിളവെടുപ്പ് സംസ്ഥാനതല ഉദ്ഘാടനം കൃഷി മന്ത്രി പി. പ്രസാദ് നിർവഹിച്ചു.
നാലു നഗരങ്ങൾ കേന്ദ്രീകരിച്ച് ഉന്നത വിദ്യാഭ്യാസ ഹബ്ബുകൾ സ്ഥാപിക്കാനാകും: മന്ത്രി ആർ. ബിന്ദു
യുവതിക്ക് ഭർത്താവിന്റെ ക്രൂരമർദ്ദനം : ആദ്യത്തെ കു ഞ്ഞ് പെണ്ണായി എന്നതാണ് ആരോപണം,
പുത്തൻ പ്രതീക്ഷയും അവസരവുംനൽകി ശിശുക്ഷേമ സമിതിയുടെതളിര് – വർണ്ണോത്സവത്തിന് തുടക്കം
നവംബർ ഒന്ന് മുതൽസപ്ലൈ‌കോയിൽവനിതാഉപഭോക്താക്കൾക്ക്ആനുകൂല്യം
അടുത്ത 5 ദിവസം സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
ശബരിമല സ്വര്‍ണ്ണക്കൊള്ള : മുരാരി ബാബു അടക്കമുള്ളവരെ ചോദ്യം ചെയ്യും;

കളിക്കളം 2025ൽ മിന്നും പ്രകടനങ്ങളുമായി മേളയിൽ താരങ്ങളായി മാറിയിരിക്കുകയാണ് മൂന്നു സഹോദരങ്ങൾ. വയനാട് വെള്ളമുണ്ട നാരോകടവ് ഉന്നതിയിലെ നിഖിൽ, സുധീഷ്, നിധീഷ് എന്നീ സഹോദരങ്ങളാണ് മേളയുടെ ശ്രദ്ധ പിടിച്ചു പറ്റിയത്. കാട്ടിക്കുളം ഗവ. എച്ച്.എസ് എസ് പ്രീ മെട്രിക് ഹോസ്റ്റലിലെ വിദ്യാർത്ഥികളാണ് മൂവരും. സുധീഷ് പത്താം ക്ലാസിലും നിധീഷ് ഒൻപതിലുമാണ് പഠിക്കുന്നത്. പ്ലസ് വൺ വിദ്യാർത്ഥിയാണ് നിഖിൽ.

ട്രാക്കിലും ഫീൽഡിലും തങ്ങളുടെ സാന്നിധ്യം അറിയിച്ച മൂവരും 100 മീറ്റർ, 200 മീറ്റർ, 4×100,4×400 മീറ്റർ റിലേ, ലോങ്ങ് ജംപ്, ഹൈ ജംപ്, ജാവലിൻ ത്രോ എന്നീ ഇനങ്ങളിലാണ് മത്സരത്തിനിറങ്ങിയത്.

ചേട്ടൻ നിഖിൽ സീനിയർ വിഭാഗം ലോങ്ങ് ജംപ്,ജാവലിൻ ത്രോ, 100മീറ്റർ റിലേ ഇനങ്ങളിൽ മാറ്റുരച്ചപ്പോൾ റിലേയിൽ ഒന്നാം സ്ഥാനവും ലോങ്ങ് ജംപിൽ രണ്ടാം സ്ഥാനവും നേടി. ജൂനിയർ വിഭാഗത്തിൽ മത്സരിച്ച അനിയന്മാരായ സുധീഷും നിധീഷും 100 മീറ്റർ റിലേയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ലോങ്ങ് ജംപിൽ സുധീഷ് ഒന്നാം സ്ഥാനം സ്വന്തമാക്കിയപ്പോൾ 100മീറ്ററിൽ നിധീഷ് രണ്ടാം സ്ഥാനം നേടി.

വരുന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ പോൾ വാൾട്ടിലും, 4×100മീറ്റർ റിലേയിലും മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് നല്ലൊരു ഫുട്ബോൾ താരം കൂടിയായ സുധീഷ്.

പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്താണ് മൂവരും കായിക രംഗത്ത് മികവ് പുലർത്തുന്നത്. പോസ്റ്റ് മെട്രിക് ഹോസ്റ്റലിലെ കോച്ച് ഗിരീഷിൻ്റെ കീഴിലാണ് മൂവരുടെയും പരിശീലനം. മക്കളുടെ കായിക യാത്രയ്ക്ക് കൂലിപ്പണിക്കാരായ അച്ഛൻ രാധാകൃഷ്ണനും അമ്മ മുത്തുവും നല്ല പ്രോത്സാഹനമാണ് നൽകുന്നത്. കായിക രംഗത്ത് തന്നെ തുടരാനും നാടിനായി വലിയ വേദികളിൽ മെഡലുകൾ വാരി കൂട്ടാനുമാണ് ഇവർ സ്വപ്നം കാണുന്നത്.

Back To Top