Flash Story
മേഘാലയയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്തു കേരളം ക്വാർട്ടറിൽ കടന്ന്
സര്‍ക്കാര്‍ ജീവനക്കാർക്ക് കൈനിറയെ; ശമ്പള പരിഷ്കരണത്തിന് കമ്മീഷൻ, ഡിഎ കുടിശ്ശിക പൂർണ്ണമായും നൽകും
കാലി ഖജനാവുളള സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനങ്ങൾ ജനങ്ങൾ വിശ്വസിക്കില്ല: ബി ജെ പി
കേരള ബജറ്റ് 2026 – 27
ക്ഷേമ പെന്‍ഷനായി 14,500 കോടി; സ്ത്രീ സുരക്ഷാ പെന്‍ഷന് 3,820 കോടി; കരുതല്‍ തുടര്‍ന്ന് സര്‍ക്കാര്‍
മാജിക് ബജറ്റായിരിക്കില്ല അവതരിപ്പിക്കുകയെന്നും പ്രായോഗിക ബജറ്റായിരിക്കുമെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ
വികസിത കേരളത്തിനായുള്ള ബജറ്റ് ആവണം സംസ്ഥാന സർക്കാർ അവതരിപ്പിക്കേണ്ടത് :-ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ
കോർപ്പറേഷൻ്റെ കരട് വികസന രേഖ അവതരിപ്പിച്ച് മേയർ


കാസര്‍കോട്: ലഹരിക്കെതിരെ ക്യാമ്പെയിനുമായി കായികവകുപ്പ് : സം നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ സന്ദേശ പ്രചാരണ ക്യാമ്പെയിൻ ‘കിക്ക് ഡ്രഗ്‌സ് ‘ൻ്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി. അബ്ദുൾ റഹ്മാൻ കാസ‍ർകോട് നി‍ർവഹിച്ചു. എംഎൽഎ മാരായ സി എച്ച് കുഞ്ഞമ്പു എം രാജഗോപാലൻ ഇ ചന്ദ്രശേഖരൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി ബേബി ബാലകൃഷ്ണൻ ജില്ലാ കളക്ടര്‍ കെ ഇന്‍പശേഖർ ജില്ലാ പോലീസ് മേധാവി വിജയ് ഭാരത് റെഡ്ഡി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദുർ ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് പി ഹബീബ് റഹ്മാൻ വിവിധ അസോസിയേഷൻ ഭാരവാഹികൾ കായികതാരങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
കളിക്കളങ്ങളെ സജീവമാക്കി ലഹരിയെ പ്രതിരോധിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് കായിക വകുപ്പിന്റെ ‘കിക്ക് ഡ്രഗ്‌സ്’ 14 ജില്ലകളിലൂടെയും സഞ്ചരിക്കുന്നത്. ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭൺ ഉദുമ പാലക്കുന്നിൽ ജില്ലാ പോലീസ് മേധാവി വിജയ് ഭാരത് റെഡ്ഡി ഫ്ലാഗ് ഓഫ് ചെയ്ത മിനി മാരത്തണ്‍ മത്സരങ്ങള്‍ വിദ്യാനഗർ കളക്ടറേറ്റ് സമീപം സമാപിച്ചു. കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ കലക്ടറേറ്റിനു മുന്നിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് വാക്കത്തോൺ ആരംഭിച്ചത് നിരവധിയാളുകൾ പങ്കെടുത്തു . സിവില്‍ സ്റ്റേഷനില്‍ നിന്ന് തുടങ്ങി പുതിയ സ്റ്റാന്‍ഡ് വരെയാണ് വാക്കത്തോൺ സംഘടിപ്പിച്ചത്. ലഹരി വിരുദ്ധ സന്ദേശ പ്രചാരണ ജാഥയുടെ സമാപനത്തോടനുബന്ധിച്ചുള്ള മാരത്തണ്‍ വൈകിട്ട് മൂന്നിന് ചെറുവത്തൂര്‍ ബസ്റ്റാന്‍ഡില്‍ നിന്നാരംഭിച്ച് കാലിക്കടവ് ഗ്രൗണ്ടില്‍ സമാപിക്കും. കളിക്കളങ്ങളെ വീണ്ടെടുക്കുകയെന്ന മുദ്രാവാക്യമുയര്‍ത്തി തെരഞ്ഞെടുത്ത സ്‌പോര്‍ട്‌സ് ക്ലബ്ലുകള്‍ക്കുള്ള കിറ്റ് വിതരണവും ഇതോടൊപ്പം നടക്കും.

Back To Top