Flash Story
മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയെ കാണാതായ സംഭവം, തിരച്ചിൽ ഊർജിതം; ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയും തുടങ്ങി: മന്ത്രി ഷിബു ബേബിജോണ്‍
അഗ്രി-ഫുഡ് ചെറുകിട സൂക്ഷ്മ സംരംഭങ്ങളെ ശക്തിപ്പെടുത്താന്‍ ‘സ്മാര്‍ട്ട്’ പദ്ധതിയുമായി കേര; ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു
വ്യാജ ലോൺ ആപ്പ്, മ്യൂൾ അക്കൗണ്ട് തട്ടിപ്പുകൾക്കെതിരെ ജാ​ഗ്രത പാലിക്കണം: സംസ്ഥാനതല ബാങ്കേഴ്സ് സമിതി
ബിജെപി കൗൺസിലറുടെ അയോഗ്യത ഒഴിവാക്കാൻ യുഡിഎഫ് – ബിജെപി – സർക്കാർ അവിഹിത സഖ്യം: ഉദ്യോഗസ്ഥയെ ബലിയാടാക്കി തടിയൂരാൻ നീക്കം
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘നശാ മുക്ത് യുവ ഫോർ വികസിത് ഭാരത് സങ്കൽപ്പ് അഭിയാന്’ തുടക്കംകുറിച്ചു.
CAPTCHA പരിശോധനയുടെ പേരില്‍ വിവിധ വെബ്സൈറ്റുകളിലൂടെ നടക്കുന്ന സൈബര്‍ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കുക: കേരള പോലീസ്
മന്ത്രിയുടെ പ്രസ്താവന പ്രതിഷേധാർഹം: കെ.ജി.ഒ.എ
വട്ടിയൂർക്കാവ് മണ്ഡലത്തിൽ പ്രിയദർശിനി ബസുകൾ മന്ത്രി കെ.മുരളീധരൻ ഫ്‌ളാഗ് ഓഫ് ചെയ്തു
LPST സമരം പിൻവലിക്കണം മന്ത്രി എൻ ഷംസുദ്ദീൻ


        സംസ്ഥാനത്ത് ക്ഷീരമേഖലയിൽ സമഗ്ര മാറ്റങ്ങൾ വരുത്തുവാൻ സാധിക്കുന്ന രീതിയിൽ സംസ്ഥാന ക്ഷീരമേഖല സമഗ്ര സർവേ 2025-26 നവംബർ 1 ന് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ചിഞ്ചുറാണിയുടെ ഔദ്യോഗിക വസതിയിൽ നിന്നും ആരംഭിച്ചു. സംസ്ഥാന ക്ഷീരമേഖലയിൽ ആദ്യാമായാണ് ഇത്തരമൊരു ഉദ്യമം. ക്ഷീരകർഷക കൂടിയായ മന്ത്രിയുടെ പശുപരിപാലന വിവരങ്ങൾ രേഖപ്പെടുത്തിയാണ് സാമ്പിൾ സർവേ ആരംഭിച്ചത്.
        പാലുൽപ്പാദനം, ഉപഭോഗം, വിപണനരീതികൾ, കാലിത്തീറ്റയുടെ ഉപയോഗം, തീറ്റപ്പുല്ലിന്റെ ലഭ്യത, പശുപരിപാലന രീതികൾ എന്നിവയെക്കുറിച്ചെല്ലാം വ്യക്തമായ ഒരു വിവരം ലഭിക്കുന്നതിനു സർവേ സഹായകരമാകും. സർവേയിൽ നിന്നും ലഭിക്കുന്ന ഡാറ്റ ഈ മേഖലയിൽ സംസ്ഥാനത്തിന്റെ ഭാവി പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടാകും. ക്ഷീര വികസന വകുപ്പിന്റെയും സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ മിൽമ, കേരള ഫീസ്ഡ്, ക്ഷീരസഹകരണ സംഘങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് സാമ്പിൾ സർവേ നടത്തുന്നത്.
        ശാസ്ത്രീയമായി തെരഞ്ഞെടുക്കപ്പെട്ട 756 വാർഡുകളാണ് വിവര ശേഖരണത്തിനായി പരിഗണിച്ചിരിക്കുന്നത്. ക്ഷീര വികസന വകുപ്പിലെ ഡയറി പ്രൊമോട്ടർമാർ, വിമൺ ക്യാറ്റിൽ കെയർ വർക്കർമാർ, ക്ഷീരസംഘം പ്രതിനിധികൾ തുടങ്ങി 378 പേരെയാണ് എന്യൂമറേറ്റർമാരായി തെരഞ്ഞെടുത്തിരിക്കുന്നത്. സർവേ ഡിസംബർ 10 ന് അവസാനിക്കും.

Back To Top
onwin