Flash Story
മേഘാലയയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്തു കേരളം ക്വാർട്ടറിൽ കടന്ന്
സര്‍ക്കാര്‍ ജീവനക്കാർക്ക് കൈനിറയെ; ശമ്പള പരിഷ്കരണത്തിന് കമ്മീഷൻ, ഡിഎ കുടിശ്ശിക പൂർണ്ണമായും നൽകും
കാലി ഖജനാവുളള സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനങ്ങൾ ജനങ്ങൾ വിശ്വസിക്കില്ല: ബി ജെ പി
കേരള ബജറ്റ് 2026 – 27
ക്ഷേമ പെന്‍ഷനായി 14,500 കോടി; സ്ത്രീ സുരക്ഷാ പെന്‍ഷന് 3,820 കോടി; കരുതല്‍ തുടര്‍ന്ന് സര്‍ക്കാര്‍
മാജിക് ബജറ്റായിരിക്കില്ല അവതരിപ്പിക്കുകയെന്നും പ്രായോഗിക ബജറ്റായിരിക്കുമെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ
വികസിത കേരളത്തിനായുള്ള ബജറ്റ് ആവണം സംസ്ഥാന സർക്കാർ അവതരിപ്പിക്കേണ്ടത് :-ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ
കോർപ്പറേഷൻ്റെ കരട് വികസന രേഖ അവതരിപ്പിച്ച് മേയർ


       67-ാമത് സംസ്ഥാന സ്കൂൾ കായികോത്സവത്തിന് നാളെ തിരുവനന്തപുരത്ത് കൊടിയേറും. ഒളിമ്പിക് മാതൃകയിൽ സ്കൂൾ കായികോത്സവം സംഘടിപ്പിക്കുന്നത് ഇത് രണ്ടാം തവണയാണ്. നാളെ വൈകുന്നേരം നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. ഒക്ടോബർ 22 മുതൽ 28 വരെ നടക്കുന്ന കായിക മേളയിൽ 12 വേദികളിലായി 2,000 കുട്ടികൾ പങ്കെടുക്കും. ഇത്തവണ 742 ഫൈനൽ മത്സരങ്ങളാണ് നടക്കുക. ഇൻക്ലൂസിവ് സ്പോർട്സിൽ 1944 കായികതാരങ്ങൾ പങ്കെടുക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. കൂടാതെ, ഗൾഫ് മേഖലയിൽ നിന്നും 12 പെൺകുട്ടികൾ മേളയിൽ പങ്കെടുക്കുന്നുണ്ട്. അത്‌ലറ്റിക് മത്സരങ്ങൾ ഒക്ടോബർ 23 മുതൽ 28 വരെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കും.

നാളെ വൈകുന്നേരം നാല് മണിയോടെ ഉദ്ഘാടന ചടങ്ങുകൾ കായികതാരങ്ങളുടെ മാർച്ച് പാസ്റ്റോടെ ആരംഭിക്കും. തുടർന്ന് ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ എം വിജയൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയോടൊപ്പം ദീപശിഖ കൈമാറും. പ്രശസ്ത ക്രിക്കറ്റ് താരം സഞ്ജു സാംസൺ ആണ് മേളയുടെ ബ്രാൻഡ് അംബാസഡർ. ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് കീർത്തി സുരേഷ് ഗുഡ്‌വിൽ അംബാസഡറായും ഉണ്ടാകും.

Back To Top