കൊച്ചി: ഈ വർഷത്തെ ഓണാഘോഷം ഭിന്നശേഷിക്കുട്ടികൾക്കൊപ്പം ആഘോഷമാക്കി കൊച്ചി ലുലുമാൾ ജീവനക്കാർ. ഓണപ്പാട്ടും ഓണക്കളികളുംസദ്യയുമൊരുക്കിയാണ് കുരുന്നുകൾക്കായി ലുലുമാളിലെ ജീവനക്കാർ ഓണവിരുന്ന് ഒരുക്കിയത്. എല്ലാവർഷവും വേറിട്ട പരിപാടികളോടെയാണ് ലുലുവിലെ ഓണാഘോഷം അരങ്ങേറുന്നത്. സമഗ്ര ശിക്ഷാ അഭയാന്റെ കീഴിലുള്ള എറണാകുളം ഗേൾസ് ഹൈസ് സകൂളിലെ പ്രത്യേകപരിഗണനയിലുൾപ്പെടുന്ന 30ലധികം വരുന്ന ഭിന്നശേഷി കുട്ടികളും അവരുടെ രക്ഷിതാക്കളും ലുലുവിന്റെ ഓണാഘോഷത്തിന്റെ ഭാഗമായി. രാവിലെ മാളിലൊരുക്കിയ പൂക്കളമത്സരത്തോടെയായിരുന്നു ലുലുവിലെ ഓണാഘോഷം. മത്സരത്തിൽ ലുലുവിലെ സ്റ്റാഫ് അംഗങ്ങൾ പങ്കാളികളായി. പ്രശസ്ത സ്പോട്സ് കമന്റേറ്ററും, മാധ്യമപ്രവർത്തകനുമായ ഷൈജു […]