തിരുവനന്തപുരം :സംസ്ഥാനത്തെ സർക്കാർ , എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി കുട്ടികൾക്ക് പഠന പിന്തുണ നൽകുന്ന സ്പെഷൽ എജുക്കേറ്റർമാർ അനിവാര്യ സാഹചര്യത്തിൽ സമര രംഗത്തിറങ്ങുകയാണ്. പത്ത് വർഷമായി ഈ അധ്യാപകരുടെ ശബളത്തിൽ നയാ പൈസ വർധിപ്പിച്ചിട്ടില്ല . കരാർ അടിസ്ഥാനത്തിലുള്ള സ്പെഷൽ എജുക്കേറ്റർമാരെ സ്ഥിരപ്പെടുത്തണമെന്നും രാജ്യത്തെ മുഴുവൻ പൊതുവിദ്യാലയങ്ങളിൽ സ്പെഷൽ എജുക്കേറ്റർ തസ്തിക സ്വഷ്‌ടിക്കണമെന്നും 2025 മാർച്ച് 7 ന് ബഹു.സുപ്രിം കോടതി ഉത്തരവിട്ടിരുന്നു. സുപ്രീം കോടതി വിധി വന്ന് 11 മാസം പിന്നിട്ടിട്ടും കേരളത്തിൽ വിധി നടപ്പാക്കിയിട്ടില്ല […]
ക്ഷേമ പെന്‍ഷനായി 14,500 കോടി; സ്ത്രീ സുരക്ഷാ പെന്‍ഷന് 3,820 കോടി; കരുതല്‍ തുടര്‍ന്ന് സര്‍ക്കാര്‍
രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ ക്ഷേമ പെന്‍ഷനായി 14,500 കോടി രൂപ വകയിരുത്തി. അടുത്ത സാമ്പത്തിക വര്‍ഷത്തേക്കാണ് തുക. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ക്ഷേമപെന്‍ഷന്‍ ഘട്ടംഘട്ടമായി ഉയര്‍ത്തിയെന്ന് ധനമന്ത്രി പറഞ്ഞു. 48,383.83 കോടി രൂപ രണ്ടാം പിണറായി സര്‍ക്കാര്‍ ഇതുവരെ ക്ഷേമ പെന്‍ഷനായി നല്‍കിയെന്ന് അദ്ദേഹം പറഞ്ഞു. 62 ലക്ഷം ജനങ്ങള്‍ക്ക് മുടക്കമില്ലാതെ എല്ലാ മാസവും രണ്ടായിരം രൂപ വീതെ നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ സര്‍ക്കാര്‍കാലാവധി പൂര്‍ത്തിയാകുമ്പോഴേക്കും 54000 കോടി രൂപ ക്ഷേമപെന്‍ഷനായി നല്‍കും. […]
