Flash Story
എം ബി എച്ച് എസ് പ്രവാസി കൂട്ടായ്മയുടെ എട്ടാമത് ഓണാഘോഷവും കുടുംബ സംഗമവും പള്ളിപ്പുറം NSS കരയോഗ ഹാളിൽ വച്ച് നടന്നു
സിക്കിമില്‍ മണ്ണിടിച്ചില്‍.രണ്ട് വീടുകൾക്ക് കേടുപാടുകൾ
108 ആംബുലന്‍സ് ജീവനക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍.
ഓപ്പറേഷന്‍ തൂഫാന്‍:ഇതുവരെ അറസ്റ്റിലായത് 11363 പേര്‍
ഭൂമിയിലെ ദൃശ്യവിസ്മയമാണ് കുട്ടികൾ: സാഹിത്യകാരൻ വൈശാഖൻ
നാന്ദേഡിലെ അപകടത്തിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി
ഒന്നിച്ചോണം മാവേലിക്കൊപ്പം ആറ്റുകാൽ ഷോപ്പിംഗ് കോംപ്ലക്സ്കിൽ സെപ്റ്റംബർ 12 ന്
നാഷണൽ ഗുഡ് ലാബറട്ടറി പ്രാക്ടീസസ് ശിൽപശാല’യ്ക്ക് ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ആതിഥേയത്വം വഹിച്ചു

തിരുവനന്തപുരം :സംസ്ഥാനത്തെ സർക്കാർ , എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി കുട്ടികൾക്ക് പഠന പിന്തുണ നൽകുന്ന സ്പെഷൽ എജുക്കേറ്റർമാർ അനിവാര്യ സാഹചര്യത്തിൽ സമര രംഗത്തിറങ്ങുകയാണ്. പത്ത് വർഷമായി ഈ അധ്യാപകരുടെ ശബളത്തിൽ നയാ പൈസ വർധിപ്പിച്ചിട്ടില്ല . കരാർ അടിസ്ഥാനത്തിലുള്ള സ്പെഷൽ എജുക്കേറ്റർമാരെ സ്ഥിരപ്പെടുത്തണമെന്നും രാജ്യത്തെ മുഴുവൻ പൊതുവിദ്യാലയങ്ങളിൽ സ്പെഷൽ എജുക്കേറ്റർ തസ്തിക സ്വഷ്‌ടിക്കണമെന്നും 2025 മാർച്ച് 7 ന് ബഹു.സുപ്രിം കോടതി ഉത്തരവിട്ടിരുന്നു. സുപ്രീം കോടതി വിധി വന്ന് 11 മാസം പിന്നിട്ടിട്ടും കേരളത്തിൽ വിധി നടപ്പാക്കിയിട്ടില്ല . വിധി നടപ്പാക്കിയത് സംബന്ധിച്ച് 2026 ജനുവരി 31 നകം സത്യ വാങ് മൂലം നൽകണമെന്ന് സുപ്രീം കോടതി 2025 നവംബർ നാലിന് വീണ്ടും ഉത്തരവിട്ടിരുന്നു . എന്നാൽ , ഫെബ്രുവരി മൂന്നിന് ബഹു. സുപ്രീം കോടതി കേസ് വീണ്ടും പരിഗണിച്ചപ്പോൾ കേരള സർക്കാർ സത്യവാങ്മൂലം നൽകിയിട്ടില്ല . കേസ് ഫെബ്രു. 12 ന് പരിഗണിക്കാനായി മാറ്റിയിരിക്കയാണ്. ഈ സാഹചര്യത്തിൽ സുപ്രീകോടതി വിധി നടപ്പാക്കി സ്പെഷൽ എജുക്കേറ്റർമാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് സ്പെഷൽ എജുക്കേറ്റേഴ്സ് ഫെഡറേഷൻ കേരള (സെഫ് കെ ) ഫെബ്രു . 13 . 14 തിയതികളിൽ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുമ്പിൽ രാപ്പകൽ സമരം നടത്തുകയാണ്. 13 ന് രാവിലെ 9.30 ന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് പ്രകടനത്തോടെ സമരപരിപാടികൾ തുടങ്ങും. ജില്ല പഞ്ചായത്തംഗം പ്രദീപ് നാരായണൻ പ്രകടനം ഫ്ളാഗ് ഓഫ് ചെയ്യും . രാവിലെ 10 ഓടെ പ്രകടനം സെക്രട്ടറിയേറ്റ് പരിസരത്ത് സമാപിക്കും. തുടർന്ന് രാപകൽ സമരം കെ.പി.സി.സി പ്രസിഡൻ്റ് സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും. വിൻസെൻ്റ് എം.എൽ.എ , വിവിധ സംഘടന നേതാക്കൾ സംബന്ധിക്കും. 14 ന് രാവിലെ 9.30 സമര സമാപന ചടങ്ങ് മുൻ മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യും.
വാർത്ത സമ്മേളനത്തിൽ സ്പെഷൽ എജുക്കേറ്റേഴ്സ് ഫെഡറേഷൻ കേരള (സെഫ് കെ) സംസ്ഥാന ജനറൽ സെക്രട്ടറി എ.എസ് ഷാര , ട്രഷറർ ടി.പി. ലൈല , ജോ. സെക്രട്ടറി ഷാലിൻ രാജ് എന്നിവർ പങ്കെടുത്തു.

Back To Top
onwin