കോന്നി മെഡിക്കല്‍ കോളേജില്‍ 50 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം ജനുവരി 17 ശനിയാഴ്ച രാവിലെ 11 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. കെ യു ജനീഷ് കുമാര്‍ എം.എല്‍.എ. ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. കിഫ്ബി മുഖാന്തിരം 22.80 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച അക്കാദമിക് ബ്ലോക്ക് ഫേസ് 2 & അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, 16.25 കോടി രൂപ ചിലവഴിച്ചു നിര്‍മ്മിച്ച 40 അപ്പാര്‍ട്ട്‌മെന്റുകള്‍ ഉള്ള […]
