തിരുവനന്തപുരം: വിപണിയില്‍ എത്ര പുതിയ മോഡല്‍ വാഹനങ്ങള്‍ ഇറങ്ങിയാലും പലര്‍ക്കും ഇന്നും താത്പര്യം പഴയ മോഡലുകള്‍ ഉപയോഗിക്കുന്നതിനോടാണ്. ചിലര്‍ക്ക് പഴയ മോഡല്‍ വാഹനങ്ങളുടെ വന്‍ ശേഖരം തന്നെയുണ്ടാകും. ഹോബിയായി വിന്റേജ് വാഹനങ്ങള്‍ ഉപയോഗിക്കുന്നവരും കുറവല്ല. എന്നാല്‍ ബുക്കും പേപ്പറും എല്ലാം ക്ലിയറാക്കി അത്തരം വാഹനങ്ങള്‍ ഉപയോഗിക്കുന്നത് ഇനി പഴയത് പോലെ എളുപ്പമാകില്ല. അതിന് കാരണമായതാകട്ടെ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവും. 20 വര്‍ഷം പഴക്കമുള്ള വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ കടുപ്പിക്കുകയാണ് കേന്ദ്രം. ഇതിന്റെ ആദ്യപടിയെന്നോണം രജിസ്‌ട്രേഷന്‍ ഫീസ് […]