അഫ്ഗാനെ പിടിച്ചു കുലുക്കി വൻ ഭൂകമ്പം. കിഴക്കൻ അഫ്ഗാനിസ്ഥാനിൽ ഞായറാഴ്ച രാത്രി ഉണ്ടായ ശക്തമായ ഭൂകമ്പത്തിൽ 600 ൽ അധികം പേർ കൊല്ലപ്പെട്ടതായും ആയിരത്തോളം പേർക്ക് പരുക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റിക്ടർ സ്കെയിലിൽ 6 രേഖപ്പെടുത്തിയ ഭൂമി കുലുക്കത്തിൽ വൻ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. തെക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിൽ 160 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രം. പാകിസ്ഥാൻ, വടക്കേ ഇന്ത്യ എന്നിവയുൾപ്പെടെ മേഖലയിലെ വലിയ ഭാഗങ്ങളിൽ ഇതിന്‍റെ പ്രകമ്പനം അനുഭവപ്പെട്ടു. ഡൽഹി – എൻസിആറിലെയും മറ്റ് നഗരങ്ങളിലെയും […]