മന്ത്രി വി. അബ്ദുറഹിമാന്റെ ഓഫീസ് സ്റ്റാഫിനെ മരിച്ച നിലയിൽ കണ്ടെത്തി.ഓഫീസ് അസിസ്റ്റന്റ് ബിജു സിവി (25) യെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഹരിഹർനഗറിലെ കോർട്ടേഴ്സിലെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്. ഓഫീസിൽ എത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബിജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്നലെ മന്ത്രിയുടെ ഓഫീസിൽ ജോലിക്ക് എത്തിയിരുന്നു. 2021 മുതൽ ബിജു മന്ത്രി ഓഫീസിൽ അസിസ്റ്റന്റായി ജോലിചെയ്യുന്നത്
മെസ്സി വീണ്ടും വരുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്റെ പ്രഖ്യാപനം :
മെസി വീണ്ടും വരുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാൻ. സമൂഹമാധ്യമ പോസ്റ്റിലൂടെയാണ് കായിക മന്ത്രി വി അബ്ദുറഹിമാന്റെ പ്രഖ്യാപനം. മെസി വരും ട്ടാ.. ലോക ചാമ്പ്യന്മാരായ അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്. എന്നായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്. മെസ്സി വരും ട്ടാ എന്നെഴുതിയ പോസ്റ്ററും മന്ത്രി പങ്കുവെച്ചിട്ടുണ്ട്.ഈ മാസം അർജൻറീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികൾ കേരളത്തിൽ എത്തും. ഒക്ടോബർ – നവംബർ മാസങ്ങളിൽ കേരളത്തിൽ രണ്ട് കളികൾ നടത്താൻ ആണ് ആലോചന. അർജൻറീന ഫുട്ബോൾ അസോസിയേഷൻ കേരളത്തിൽ […]