തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കൊള്ളയ്ക്ക് പിന്നിൽ പ്രവർത്തിച്ച സിപിഎം-കോൺഗ്രസ് കുറുവാ സംഘത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപി. ശബരിമല സ്വർണക്കൊള്ളയിലെ ദല്ലാൾ പോറ്റിയുമായി അടുത്ത ബന്ധമുള്ള പ്രിയങ്ക ഗാന്ധി എംപിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് കൽപ്പറ്റയിലെ എംപി ഓഫീസിലേക്ക് നാളെ ബിജെപി മാർച്ച് നടത്തും. സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ എം ടി രമേശ് മാർച്ച് ഉദ്ഘാടനം ചെയ്യും. ശബരിമല സ്വർണക്കൊള്ളയിലെ ദല്ലാൾ പോറ്റിയുമായി അടുത്ത ബന്ധമുള്ള ആൻ്റോ അൻ്റണി എംപിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് പത്തനംതിട്ടയിലെ എംപി ഓഫീസിലേക്കും നാളെ മാർച്ച് […]
