അവസാനമായി ജന്മനാട്ടിലേക്ക് നിശ്ചലനായി കേരളത്തിന്റെ സമരനായകൻ ഒരിക്കൽ കൂടി പുന്നപ്രയുടെ മണ്ണിലെത്തി. വി എസ് അച്യുതാനന്ദന്റെ വിലാപയാത്ര കായംകുളം കഴിഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് കൃത്യം രണ്ട് മണിക്ക് തലസ്ഥാനത്തുനിന്ന് ആരംഭിച്ച വിലാപയാത്ര പുലർച്ചെ 1 മണിക്ക് ആലപ്പുഴയിൽ എത്താനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ, വഴിയിലുടനീളം കാത്തുനിന്ന ജനങ്ങളുടെ വികാരാവേശത്തിൽ വിഎസിന്റെ അന്ത്യയാത്ര മണിക്കൂറുകൾ വൈകി. വിഎസിന്‍റെ മൃതദേഹവും വഹിച്ചുള്ള കെഎസ്ആർടിസിയുടെ പുഷ്പാലംകൃത ബസ് 16 മണിക്കൂർ പിന്നിടുമ്പോൾ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിലാണ് എത്തിയത്. നിശ്ചയിച്ച സമയത്തെ മാറ്റി മാറിച്ച് […]
ഇസ്രയേലിനെ നടുക്കി വീണ്ടും ഇറാൻ്റെ കനത്ത മിസൈൽ ആക്രമണം:
ടെൽ അവീവ് : ഇസ്രയേലിനെ നടുക്കി വീണ്ടും ഇറാൻ്റെ കനത്ത മിസൈൽ ആക്രമണം. ടെൽ അവീവ് അടക്കം നഗരങ്ങളിൽ മിസൈൽ ആക്രമണമുണ്ടായി. രണ്ടിടത്ത് ആശുപത്രികളിലും മിസൈൽ പതിച്ചുവെന്നും നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ഇറാന്റെ മിസൈൽ ആക്രമണ കേന്ദ്രങ്ങൾ മിക്കതും തകർത്തുവെന്ന് കഴിഞ്ഞ ദിവസം ഇസ്രായേൽ അവകാശപ്പെട്ടിരുന്നു. ഇസ്രായേലി നഗരങ്ങളെ ആക്രമിക്കാനുള്ള ഇറാന്റെ ശേഷി കുറഞ്ഞെന്നായിരുന്നു ഇസ്രായേൽ സൈന്യത്തിന്റെ വിലയിരുത്തൽ. എന്നാൽ ആ വിലയിരുത്തൽ തെറ്റിയെന്ന് തെളിയിക്കുന്നതാണ് ഇന്ന് ഇറാൻ നടത്തിയ ആക്രമണം. ടെൽ അവീവ്, റമത് […]
കേരളത്തിൽ വീണ്ടും കോവിഡ് :
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. 24 വയസുള്ള യുവതി മരിച്ചു.1400 കോവിഡ് കേസുകളാണ് കേരളത്തിൽ നിലവിൽ ഉള്ളത്. കഴിഞ്ഞ ദിവസവും ചികിത്സയിൽ ഇരുന്ന 54 കാരൻ മരിച്ചു. നിലവിൽ രാജ്യത്തെ കോവിഡ് കേസുകളിൽ ഏറ്റവും കൂടുതൽ ഉള്ളത് കേരളത്തിൽ ആണ്.
ഐ പി എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി, എം ആർ അജിത് കുമാർ ആംഡ് പോലീസ് ബറ്റാലിയൻ ചുമതലയിൽ, മഹിപാൽ യാദവ് എക്‌സൈസ് കമ്മീഷണർ
ഐപിഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. എഡിജിപി എം ആർ അജിത്കുമാറിനെ എക്‌സൈസ് കമ്മീഷണർ ആക്കിയ തീരുമാനം ഉൾപ്പെടെ പൊലീസ് തലപ്പത്തെ മാറ്റം പിൻവലിച്ച് സർക്കാർ. എം ആർ അജിത്ത് കുമാർ ആംഡ് പൊലീസ് ബറ്റാലിയൻ ചുമതലയിൽ തുടരും. നേരത്തെ ക്രൈം ബ്രാഞ്ചിലേയ്ക്ക് മാറ്റിയ മഹിപാൽ യാദവിനെ വീണ്ടും എക്സൈസ് കമ്മീഷണറാക്കി. പൊലീസ് അക്കാദമി ഡയറക്ടറാക്കിയ ബൽറാം കുമാർ ഉപാധ്യയ ജയിൽ മേധാവിയായി തിരികെ ചുമതലയിൽ എത്തും.കെ സേതുരാമൻ പൊലീസ് അക്കാദമി ഡയറക്ടറാകും. പി പ്രകാശ് ക്രൈം റെക്കോർഡ്സ് […]