Flash Story
വിദ്യാര്‍ത്ഥികളുടെ സമരത്തെ മോദി ഭരണകൂടം ചോരയില്‍ മുക്കിക്കൊല്ലുന്നു: മുന്‍ കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍.
യുക്രൈനിൽ കൊല്ലപ്പെട്ട മർച്ചൻ്റ് നേവി ജീവനക്കാരൻ അഖിൽ ജോയലിൻ്റെ വീട് ജില്ലാ കളക്ടർ സന്ദർശിച്ചു
കർഷകരുടെ ക്ഷേമത്തിന് സർക്കാർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും- മന്ത്രി മോൻസ് ജോസഫ്
കർഷകരുടെ ക്ഷേമത്തിന് സർക്കാർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും- മന്ത്രി മോൻസ് ജോസഫ്
നെന്മാറ കൊലക്കേസ് പ്രതി ചെന്തമരക്ക് വധശിക്ഷ. 20 ലക്ഷം രൂപ പിഴയും
ചരിത്രത്തിലെ നാഴികക്കല്ലായി മാറുന്നു വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ സമ്പൂർണ എക്സീം.
പി.എസ് ശാന്തകുമാർ ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ
ഓപ്പറേഷൻ തൂഫാൻമെഗാ ക്യാമ്പയിൻ ഉദ്ഘാടനംഷിഫ കൺവെൻഷൻ സെന്ററിൽമന്ത്രി രമേശ്‌ ചെന്നിത്തല നിർവഹിച്ചു
തിരുവനന്തപുരം മാറ്റത്തിൻ്റെ പാതയിൽസി പി എമ്മിന് സമനില തെറ്റികെ. ബി ഉത്തം കുമാർ

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരള സൗരാഷ്ട്ര മത്സരം സമനിലയിൽ കലാശിച്ചു. രണ്ടാം ഇന്നിങ്സിൽ കേരളം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 154 റൺസ് എടുത്തു നിൽക്കെ ഇരു ക്യാപ്റ്റന്മാരും സമനിലയ്ക്ക് കൈകൊടുക്കുകയായിരുന്നു. സ്കോർ: സൗരാഷ്ട്ര 160, 402/8d കേരളം 233/8, 154/3.

ആദ്യ ഇന്നിങ്സിൽ 73 റൺസിൻ്റെ ലീഡ് വഴങ്ങിയ സൗരാഷ്ട്ര രണ്ടാം ഇന്നിങ്സിൽ മികച്ച കളി പുറത്തെടുത്തതോടെയാണ് കളി സമനിലയിൽ അവസാനിച്ചത്. ചിരാഗ് ജാനിയുടെ ഉജ്വല സെഞ്ചുറിയുടെ (152) കരുത്തിൽ സൗരാഷ്ട 402 റൺസ് എടുത്ത് ഡിക്ലയർ ചെയ്യുകയായിരുന്നു. അവസാന ദിവസം 330 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കേരളം 154/3 വിക്കറ്റ് നഷ്ടമായതോടെയാണ് സമനിലയ്ക്ക് കൈകൊടുത്തത്.

കഴിഞ്ഞ മത്സരത്തിൽ കർണാടകത്തോട് ഇന്നിങ്സ് തോൽവി വഴങ്ങിയ കേരളം വിജയവഴി തേടിയാണ് സൗരാഷ്ട്രയെ നേരിട്ടത്. തിരുവനന്തപുരം മംഗലപുരത്തെ കെസിഎ സ്റ്റേഡിയത്തിൽ ആദ്യ ഇന്നിങ്ങിസിൽ സൗരാഷ്ട്രയെ 160 റൺസിന് പുറത്താക്കി കേരളം കളിപിടിക്കുകയും ചെയ്തു. എന്നാൽ രണ്ടാം ഇന്നിങ്സിൽ സൗരാഷ്ട്ര തിരിച്ചടിച്ചതോടെ ജയം കൈവിട്ടുപോവുകയായിരുന്നു.

ആദ്യ ഇന്നിങ്സിൽ ലീഡ് നേടിയതോടെ കേരളത്തിന് മൂന്ന് പോയിന്റ് ലഭിക്കും. ഇതോടെ നാല് മത്സരങ്ങളിൽ നിന്ന് അഞ്ച് പോയിൻ്റാണ് കേരളത്തിനുള്ളത്. ആദ്യ രണ്ട് കളികളും സമനിലയിൽ കലാശിച്ചപ്പോൾ കർണാടകയോട് ദയനീയ തോൽവി വഴങ്ങുകയായിരുന്നു.

Back To Top
onwin